Sat. Nov 21st, 2026

കൊല്ലം: കൊല്ലം ജില്ലയിലെ, കൊട്ടാരക്കര താലൂക്കിൽ, പുത്തൂർ, വെണ്ടാർ സ്വദേശി മുരാരി തന്ത്രി എന്ന രാജൻ ബാബുവിനെതിരെ പോക്സോ കേസ്. പുത്തൂർ പോലീസ് ആണ് കേസെടുത്തത്. ബാധ ഒഴിപ്പിക്കാനത്തിയ പതിനാറുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ ആണ് ജ്യോത്സ്യനും തന്ത്രിയുമായ ഇയാൾക്കെതിരെ പോക്സോ കേസ് രെജിസ്റ്റർ ചെയ്തത്.

തന്ത്രിയെ കാണാൻ അമ്മയ്ക്കൊപ്പമെത്തിയതായിരുന്നു പെൺകുട്ടി. അമ്മയെ പുറത്തിരുത്തി പെൺകുട്ടിയെ മുറിയിലേക്കു കുട്ടിക്കൊണ്ടു പോവുകയും കടന്നു പിടിക്കുകയുമായിരുന്നുവെന്ന് പോലിസിനു നൽകിയ പരാതിയിൽ പറയുന്നു.

നിലവിളിച്ചു ബഹളം കുട്ടിയ പെൺകുട്ടി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പിൻവാതിലിലൂടെ ജ്യോത്സ്യൻ കടന്നു കളഞ്ഞതായാണ് പരാതി. പുത്തൂർ പോലീസ് അന്വേഷണം തുടങ്ങി. ഇപ്പോഴത്തെ ജ്യോൽസ്യൻ മുരാരി തന്ത്രി മുൻപ് ഓട്ടോ ഡ്രൈവർ ആയിരുന്നു എന്ന് നാട്ടുകാർ പറയുന്നു. തന്ത്രിയുടെ വീടിന്റെ പരിസരത്തും വീടിനു ചുറ്റിനും ആളുകൾ തമ്പടിച്ചിരിക്കുകയാണ്, പിൻവാതിലിലൂടെ ഓടിയ തന്ത്രി ഇതുവരെ തിരിച്ചെത്തിയിട്ടില്ല.