✍️ കെ. ജി. ഫ്രാൻസിസ് ആന്റണി
കെട്ടിടം പണിയുന്നതിന് മുൻപ് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
1) സ്ഥല പരിശോധന
a)സ്ഥലം മണ്ണിട്ട് നികത്തിയതാണോ എന്ന് നോക്കണം (Building waste, Gravel, Mud, Plastic waste, wooden piece etc)
b) അടുത്തുള്ള കെട്ടിടങ്ങൾ പുതിയതാണോ പഴയതാണോ അത് ഓടിട്ടതാണോ കോൺക്രീറ്റ് കെട്ടിടമാണോ എന്ന് നോക്കണം. (Approximately distance from Plot) ഏത് ടൈപ്പ് ഫൗണ്ടേഷനിലാണ് കെട്ടിടങ്ങൾ പണിതിരിക്കുന്നത് എന്നു മനസിലാക്കണം.
c) പാടമാണോ. പാടം നികത്തിയതാണോ, നികത്തിയതാണെങ്കിൽ ഏതുതരം മെറ്റിരിയൽ ഉപയോഗിച്ചാണ് നികത്തിയിരിക്കുന്നത്.
d) സ്ഥലം നികത്തിയതാണോ എന്ന് നോക്കണം, അങ്ങനെയെങ്കിൽ നികത്തിയ സ്ഥലത്ത് കുളമോ, മരത്തിന്റെ കടയോ,ചെറിയ തോടോ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കണം. സ്ഥലത്തിൻറെ അടുത്ത് പുഴയോ കനാലോ ഉണ്ടോ എന്നു നോക്കണം.ഉണ്ടെങ്കിൽ അതിൻറെ ആഴവും ഒഴുക്കിന്റെ ദിശ കൂടി നോക്കണം.
e) സ്ഥലത്തിൻറെ നടുക്ക് കൂടിയോ സൈഡിൽകൂടിയോ കെ എസ് ഇ ബി ലൈൻ പൊകുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. (Approximately height)
f) പുതിയതായി പണിയുന്ന കെട്ടിടത്തിൻറെ പൊക്കം എത്രയെന്ന് നോക്കണം.(single / multy storied building)
g) എത്ര മീറ്റർ താഴ്ന്നാണ് വെള്ളം ലഭിക്കുന്നത് എന്ന് നോക്കണം (Month Basis)
h) സ്ഥലത്തിലേക്കുള്ള വഴി ശ്രദ്ധിക്കണം. (Narrow Road)
i) ഏതു തരത്തിലുള്ള കെട്ടിടമാണ് പണിയാൻ ഉദ്ദേശിക്കുന്നത് എന്ന് എൻജിനീയറെ ധരിപ്പിക്കണം. (ഒരു നില വീട്, ഒന്നിൽ കൂടുതൽ നിലയുള്ള ഫ്ളാറ്റ്, ഓഡിറ്റോറിയം, ഗോഡൗൺ കട, ഓഫീസ്, വിദ്യാഭ്യാസ സ്ഥാപനം, ഹോസ്റ്റൽ, ബാങ്ക്, ഹോസ്പിറ്റൽ, ബുക്ക് സ്റ്റാൾ, വർക്ക് ഷോപ്പ്)
j) ആയിരം സ്ക്വയർ ഫീറ്റ് വിസ്തീർണ്ണമുള്ള കെട്ടിടമാണെങ്കിൽ സ്ഥലത്തിൻറെ നടുക്കായി ഒരു മണ്ണ് പരിശോധന നടത്തിയിരിക്കണം. അതിന്റെ കൂടെ സഥലത്തിന്റെ നാല് മൂലയ്ക്കും DCPT (ഡൈനാമിക്ക് കോൺ പെനിട്രേഷൻ ടെസ്റ്റ്) കൂടി ചെയ്യുന്നത് വളരെയധികം നല്ലതായിരിക്കും. കാരണം നാലുമൂലയിലുമുള്ള മണ്ണിൻറെ ഉറപ്പുകൂടി ഇതിലൂടെ അറിയാൻ പറ്റും.
k) കെട്ടിടം പണിയാൻ നോക്കുന്ന സ്ഥലത്ത് മുൻപ് കെട്ടിടം ഉണ്ടായിരുന്നോ? ഉണ്ടെങ്കിൽ എത്രവർഷം പഴക്കമുള്ളതാണ് എന്നുകൂടി അറിയണം.

കെട്ടിടം പണിയുന്നതിന് പലതരത്തിലുള്ള മണ്ണ് പരിശോധനയുണ്ട്
സാധാരണ ചെയ്യുന്ന രീതി
a) ബൈയ്യിലർ ടെസ്റ്റ്
ഓർഡിനറി മണ്ണിലാണ് ഇതുപോലുള്ള ടെസ്റ്റ് ചെയ്യുന്നത്. ഇത് പരമാവധി 10 മീറ്റർ താഴ്ചയിൽ മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ.
b) ഓഗർ ടെസ്റ്റ്
ഓർഡിനറി മണ്ണിലാണ് ഇതുപോലുള്ള ടെസ്റ്റ് ചെയ്യുന്നത്. ഇത് പരമാവധി 15 മീറ്റർ താഴ്ചയിൽ മാത്രമേ ചെയ്യാൻ പറ്റുകയുള്ളൂ. നല്ല ഉറപ്പുള്ള മണ്ണിൽ ഈ രീതിയിലുള്ള ടെസ്റ്റ് സാധിക്കുകയില്ല.
c) ഡ്രില്ലിംഗ് ടെസ്റ്റ്
ഏത് രീതിയിലുള്ള കെട്ടിടം പണിയുന്നതിനും ഈ രീതി അനുയോജ്യമാണ്.
(ഉദാഹരണം: വീട്, പാലം, ബഹുനില കെട്ടിടങ്ങൾ, ഗോഡൗൺ, റെയിൽവേ ട്രാക്ക്)
റെക്കമണ്ടേഷൻ എഴുതുന്ന Geo Technical Engineer or, Structural Engineer യുടെ നിർദ്ദേശപ്രകാരം മാത്രമേ Bore Terminate ചെയ്യാവൂ.
Water Level രേഖപ്പെടുത്തുമ്പോൾ ഏതു മാസം കൂടിയെന്ന് രേഖപ്പെടുത്തണം.
ലബോറട്ടറി ടെസ്റ്റ്
IS കോഡ് അനുസരിച്ച് ലാബിൽ മണ്ണിൻറെ ഘടന നോക്കി പലതരത്തിലുള്ള ടെസ്റ്റ് നടത്തുന്നു. അതിൻറെ റിസൾട്ടും കെട്ടിടത്തിൻറെ പൊക്കവും അതിൽ വരുന്ന ലോഡും നോക്കിയാണ് പരിചയ സമ്പന്നരായ Geo Technical Engineer or, Structural Engineer കെട്ടിടത്തിൻറെ അടിത്തറ ഏത് രീതിയിലാണ് കൊടുക്കേണ്ടത് എന്ന് പറയുക. ഇതുപ്രകാരം അല്ലാതെയാണ് കെട്ടിടം പണിയുന്നതെങ്കിൽ പെട്ടന്ന് ഒരു കെട്ടിടത്തിൻറെ ഇരുത്തം അറിയാൻ പറ്റുന്നതല്ല. കാലക്രമേണ ആ കെട്ടിടത്തിൻറെ ഇരുത്തവും ചരിവും അറിയാൻ സാധിക്കും. അതുപോലെ കെട്ടിടത്തിൻറെ ഭിത്തികൾ വിണ്ടുകീറുകയും ചെയ്യുന്നത് കാണാം. അതുകൊണ്ട് Structural Engineer പറയുന്നതുപോലെ തന്നെ കെട്ടിടത്തിൻറെ അടിത്തറ കൊടുക്കാൻ ശ്രദ്ധിക്കുക.
വെള്ളത്തിൻറെ ടെസ്റ്റ്
സ്ഥലത്തെ കിണറിലോ, കുളത്തിലോ, തോട്ടിലോ ഉള്ള വെള്ളം ലബോറട്ടറി ടെസ്റ്റിന് ശേഷം മാത്രമേ കെട്ടിട നിര്മ്മാണത്തിന് ഉപയോഗിക്കാവൂ.
Building പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം ചരിവ് ഉള്ളതാണെങ്കിൽ (slanding) നാലു മൂലയ്ക്കും ടെസ്റ്റ് നടതിയിരിക്കണം.
Prof: (Dr.) Hari G, M. Tech, Ph.D (Cheif Consultant Geotechnical)
KG. Francis Antony (partner)
ഞങ്ങളുടെ ജിയോ ടെക്നിക്കൽ, ജിയോളജിക്കൽ അനുഭവത്തിന്റെ പിന്തുണയോടെ നിങ്ങളുടെ പ്രോജക്റ്റുകളെ സഹയിക്കാൻ ഞങ്ങൾ സദാ സന്നദ്ധരാണ്. കെ. ജി. ഫ്രാൻസിസ് ആന്റണി. ഫോൺ: 7907301713


