നിവിൻ പോളി നായകനായി എത്തുന്ന ‘സർവ്വം മായ’യിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ‘വെള്ളാരത്താരം’ എന്ന് തുടങ്ങുന്ന ഈ മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. മനു മഞ്ജിത്തിന്റെ വരികൾക്ക് ജസ്റ്റിൻ പ്രഭാകർ സംഗീതം നൽകിയിരിക്കുന്നു. നിവിൻ പോളി- അജു വർഗീസ് കോമ്പോയാണ് ഗാനത്തിന് പശ്ചാത്തലം. ‘സർവ്വം മായ’ സംവിധാനം ചെയ്തിരിക്കുന്നത് അഖിൽ സത്യനാണ്. ഇരുവരുടെയും തകർപ്പൻ കോമ്പോ ഗാനത്തിന്റെ പ്രധാന ആകർഷണമാണ്. ഈ ഫാന്റസി ഹൊറർ കോമഡി ചിത്രം ഡിസംബർ 25-ന് തിയേറ്ററുകളിലെത്തും.
അഖിൽ സത്യൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘സർവ്വം മായ’ ഒരു ഫാന്റസി ഹൊറർ കോമഡി ചിത്രമായാണ് അണിയറയിൽ ഒരുങ്ങിയിരിക്കുന്നത്. നിവിൻ പോളിയും അജു വർഗീസും പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം വരാനിരിക്കുന്ന ക്രിസ്മസ് ദിനത്തിൽ (ഡിസംബർ 25) ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. ജനാർദ്ദനൻ, രഘുനാഥ് പലേരി, മധു വാര്യർ, അൽത്താഫ് സലിം, പ്രീതി മുകുന്ദൻ തുടങ്ങിയ മികച്ച താരനിര അണിനിരക്കുന്ന ഈ ചിത്രം ഫയർഫ്ളൈ ഫിലിംസിന്റെ ബാനറിൽ അജയ്യ കുമാർ, രാജീവ് മേനോൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്. ശരൺ വേലായുധൻ ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് വിഭാഗം അഖിൽ സത്യനും രതിൻ രാധാകൃഷ്ണനും ചേർന്നാണ് കൈകാര്യം ചെയ്യുന്നത്.

