തിരുവനന്തപുരം: തിരുവനന്തപുരത്തെ അരുവിക്കരയില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. അരുവിക്കര പഞ്ചായത്തില്‍ മത്സരിച്ച വിജയകുമാരന്‍ നായരാണ് മരിച്ചത്. മണമ്പൂര്‍ വാര്‍ഡില്‍ നിന്നാണ് വിജയകുമാര്‍ ജനവിധി തേടിയത്.
കരകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിജയകുമാരന്‍ നായര്‍ മരിച്ചത്. തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ വിജയകുമാര്‍ മൂന്നാം സ്ഥാനത്തായിരുന്നു.


