Sun. Nov 22nd, 2026

പാലക്കാട്: വാഹനാപകടത്തില്‍ പ്ലസ്ടു വിദ്യാര്‍ഥി മരിച്ചു. പാലക്കാട് മണ്ണാര്‍ക്കാട് പള്ളികുറുപ്പ് സ്വദേശി ദില്‍ജിത്ത് (17) ആണ് മരിച്ചത്. മണ്ണാര്‍ക്കാട്-കാഞ്ഞിരപ്പുഴ റോഡില്‍ ഇന്ന് രാവിലെ 11ഓടെയായിരുന്നു അപകടം. ബൈക്കും ഒമ്നി വാനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. പള്ളിക്കുറുപ്പ് സ്‌കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിയായ ദില്‍ജിത്ത് സബ് ജില്ലാ കലോത്സവത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടത്തില്‍ പെട്ടത്.

മണ്ണാര്‍ക്കാട് സബ് ജില്ലാ കലോത്സവത്തില്‍ ദില്‍ജിത്തിന് ചിത്രരചനയില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഇന്ന് നടക്കുന്ന നാടന്‍പാട്ട് മത്സരത്തില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയാണ് അപകടത്തിനിരയായത്.