ഷൈൻ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവൻ ഷാജോണ്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാജ് ബാബു സംവിധാനം നിർവ്വഹിച്ച ചിത്രമാണ് ‘ചാട്ടുളി’. ഇപ്പോഴിതാ ചിത്രം ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. മനോരമ മാക്സിലൂടെയാണ് ചിത്രം ഒടിടിയില്‍ എത്തിയത്. ജയേഷ് മൈനാഗപ്പളിയാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. ബിജിബാല്‍, ജസ്റ്റിൻ ഫിലിപ്പോസ് എന്നിവരാണ് ചിത്രത്തിന് സംഗീതം പകർന്നിരിക്കുന്നത്.
നെല്‍സണ്‍ ഐപ്പ് സിനിമാസ്, ഷാ ഫൈസി പ്രൊഡക്ഷൻസ്, നവതേജ് ഫിലിംസ് എന്നീ ബാനറുകളിലാണ് ‘ചാട്ടൂളി’ എന്ന ചിത്രത്തിന്റെ നിര്‍മാണം. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരനും ആന്റണി പോളുമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വ്വഹിച്ചിരിക്കുന്നത്. അപ്പുണ്ണി സാജനാണ് ചിത്രത്തിന്റെ കലാസംവിധാനം. പ്രമോദ് കെ പിള്ളയാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹണം നിർവ്വഹിച്ചിരിക്കുന്നത്. അയൂബ് ഖാനാണ് ചിത്രത്തിന്റെ എഡിറ്റര്‍.

