Wed. Oct 21st, 2026

തൃശൂർ: “കേരള നവോത്ഥാനത്തിൽ യുക്തിവാദി പ്രസ്ഥാനത്തിൻറെ പങ്ക്” എന്ന വിഷയത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി പ്രബന്ധരചനാ മത്സരം. പ്രശസ്‌ത സാഹിത്യകാരനും, ചിന്തകനും യുക്തിവാദിയും ആക്ടിവിസ്റ്റുമായ പവനന്റെ ജൻമശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ് പ്രബന്ധരചനാ മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. രചന 10 പേജിൽ കവിയരുത്.

രചനകൾ കോളേജ് ഐഡന്റിറ്റി കാർഡ്, ആധാർകാർഡ് എന്നിവയുടെ പകർപ്പ് സഹിതം 2025 ഒക്ടോബർ 15 ന് മുൻപ് Office of the yukthirekha, Pavanan centre, Elthurutth PO, Trissur, Pin-680611 എന്ന വിലാസത്തിൽ അയക്കണം. tkshaktheedharan@gmail.com എന്ന ഇ മെയിൽ ഐഡിയിലും രചനകൾ അയക്കാവുന്നതാണ്.

ഒന്ന്, രണ്ടു, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, 2000, 1000 രൂപാ വീതം ക്യാഷ് അവാർഡും സർട്ടിഫിക്കറ്റും നൽകുന്നതും ഒന്നും രണ്ടും സ്ഥാനങ്ങൾ നേടുന്ന രചനകൾ യുക്തിരേഖ മാസികയിൽ പ്രസിദ്ധീകരിക്കുന്നതുമാണ്. പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ നൽകുന്നതായിരിക്കും. ഒക്ടോബർ 26 ന് തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ വെച്ച് നടക്കുന്ന പവനൻ ജന്മ ശതാബ്‌ദി സമ്മേളനത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്യും എന്ന് കേരളാ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡണ്ട് ഗംഗൻ അഴീക്കോട്. ജനറൽ സെക്രട്ടറി ടി.കെ. ശക്തിധരൻ എന്നിവർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 9400211545, 9447618273, 9447308932 എന്നീ ഫോൺ നമ്പറുകളിൽ കോൺടാക്റ്റ് ചെയ്യുക.





 

You missed