Tue. Nov 24th, 2026

കൊച്ചി: കൂടൽ മാണിക്യത്തിലെ ഭരതന് ഈഴവ കഴകക്കാർ കെട്ടുന്ന മാല അണിഞ്ഞാൽ ചൊറിഞ്ഞണ മാല അണിയുമ്പോലെ ചൊറിച്ചിലും അലർജിയും ഉണ്ടാകുമെന്ന ഭരതൻറെ അപ്പനായിട്ടുവരുന്ന തന്ത്രിയുടെ വാദം കോടതി കേട്ടില്ല. ടിവി ഹരികൃഷ്ണൻ്റെ ഹർജി തള്ളി. കൂടല്‍മാണിക്യം ക്ഷേത്രത്തിലെ കഴകക്കാരനായി ഈഴവ സമുദായാംഗത്തെ നിയമിക്കാമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ചേർത്തല സ്വദേശി കെ എസ് അനുരാഗിൻ്റെ നിയമനവുമായി മുന്നോട്ട് പോകാന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് ഡിവിഷന്‍ ബഞ്ച് അനുമതി നല്‍കി.

കഴകം നിയമനം പാരമ്പര്യ അവകാശമാണെന്ന തന്ത്രി കുടുംബത്തിന്റെ വാദം ഹൈക്കോടതി പരിഗണിച്ചില്ല. ഇക്കാര്യത്തില്‍ സിവില്‍ കോടതിയില്‍ വാദം ഉന്നയിക്കാമെന്ന് ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. അനുരാഗിന്റെ നിയമനം നിയമപരമാണെന്ന ദേവസ്വത്തിന്റെ നിലപാട് ശരിവെച്ചാണ് ഹൈക്കോടതിയുടെ നടപടി. അഡ്വ. രഞ്ജിത്ത് തമ്പാൻ ആണ് കെ എസ് അനുരാഗിന് വേണ്ടി ഹാജരായത്.