✍️ സ്പെഷ്യൽ റിപ്പോർട്ടർ
ഓണത്തിനിടയ്ക് പായസ കച്ചവടം. തൃശ്ശൂർ അതിരൂപതയിലെ ഒരു പള്ളിയുടെ കീഴിലുള്ള കെ സി വൈ എമ്മിൻ്റെ നേതൃത്വത്തിൽ തിരുവോണ നാളിലാണ് ((05.09.2025) ഈ കച്ചവടം നടക്കാൻ പോവുന്നത്..
ഇത് മത സൗഹാർദ്ദത്തിൻ്റെ പേരിലാണോ, സമുദായ മൈത്രിയുടെ പേരിലാണോ, അല്ലെങ്കിൽ കച്ചവടത്തിലെ ലാഭത്തിന് വേണ്ടിയാണോ എന്ന ചോദ്യം ഇവിടെ ഉയരുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും തെറ്റുണ്ടൊ?
ദേവാലയങ്ങളെ ചന്തപ്പുരയാക്കി മാറ്റുന്നതിൽ ഏറ്റവും മുമ്പിൽ നിൽക്കുന്നത് ക്രൈസ്തവാരാണ്, ക്രൈസ്തവരിൽ കത്തോലിക്കാ സമൂഹം, കത്തോലിക്കാ സമൂഹത്തിൽ ഇന്ത്യയിൽ മുളച്ച് പന്തലിച്ച സീറോ മലബാർ സഭാ സമൂഹവും ആണ് എന്ന് എടുത്ത് പറയേണ്ടിയിരിക്കുന്നു.
ബൈബിളിലെ ‘തിരുവചന”ങ്ങളെ കുറിച്ച് പറയുമ്പോൾ പല കാര്യങ്ങളും പുരോഹിതർ വിശ്വാസികൾക്ക് മുമ്പിൽ പറയില്ല. പക്ഷെ കാലം മാറിയപ്പോൾ, പുരോഹിതരേക്കാൾ കൂടുതലായി ബൈബിളിനെ വ്യാഖ്യാനിക്കുന്നത് ദൈവവിശ്വാസി സമൂഹവും അവർക്ക് പുറത്തുള്ളവരുമാണ്. പുരോഹിതവിശ്വാസികൾ കച്ചവടക്കാരായ പുരോഹിത സമൂഹത്തിൻ്റെ അടിമകളായി, ദൈവത്തിൻ്റെ ശത്രുക്കളായി മുന്നോട്ട് പോവുന്നു.
ബൈബിളിലെ താഴെ കാണുന്ന വാചകങ്ങൾ അറിയാത്തവരാണോ പുരോഹിതർ?
യേശു ദൈവാലയം ശുദ്ധീകരിക്കുന്നു…15 കയറുകൊണ്ട് ഒരു ചാട്ടയുണ്ടാക്കി, ആടുകളെയും കാളകളെയും ഉൾപ്പെടെ എല്ലാവരെയും ദൈവാലയത്തിൽ നിന്ന് പുറത്താക്കി. നാണയമാറ്റക്കാരുടെ നാണയങ്ങൾ അവൻ ചിതറിച്ചുകളഞ്ഞു, അവരുടെ മേശകൾ മറിച്ചിട്ടു. 16 പ്രാവുകളെ വിൽക്കുന്നവരോട് അവൻ പറഞ്ഞു: “ഇവ ഇവിടെ നിന്ന് കൊണ്ടുപോകൂ! എന്റെ പിതാവിന്റെ ആലയത്തെ ഒരു ചന്തയാക്കി മാറ്റാൻ നിങ്ങൾക്ക് എങ്ങനെ ധൈര്യമുണ്ട്!” 17 “നിങ്ങളുടെ ആലയത്തോടുള്ള എരിവ് എന്നെ ദഹിപ്പിക്കും” എന്ന് എഴുതിയിരിക്കുന്നത് അവന്റെ ശിഷ്യന്മാർ ഓർത്തു… (മത്തായി 21:12-13)
പിന്നെ യേശു ദൈവാലയത്തിൽ പ്രവേശിച്ച് അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്ന എല്ലാവരെയും പുറത്താക്കി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അവൻ മറിച്ചിട്ടു. / അവൻ അവരോട് പറഞ്ഞു: “എന്റെ ആലയം പ്രാർത്ഥനാലയം എന്ന് വിളിക്കപ്പെടും എന്ന് എഴുതിയിരിക്കുന്നു. നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കുന്നു.” (മർക്കോസ് 11:15-17)
അവർ യെരൂശലേമിൽ എത്തിയപ്പോൾ, യേശു ദേവാലയത്തിൽ പ്രവേശിച്ച് അവിടെ വാങ്ങുകയും വിൽക്കുകയും ചെയ്തിരുന്നവരെ പുറത്താക്കാൻ തുടങ്ങി. നാണയമാറ്റക്കാരുടെ മേശകളും പ്രാവുകളെ വിൽക്കുന്നവരുടെ ഇരിപ്പിടങ്ങളും അവൻ മറിച്ചിട്ടു. / ആരും ദൈവാലയത്തിൽകൂടി സാധനങ്ങൾ കൊണ്ടുപോകാൻ അവൻ അനുവദിച്ചില്ല. / പിന്നെ യേശു അവരെ പഠിപ്പിക്കാൻ തുടങ്ങി, അവൻ പ്രഖ്യാപിച്ചു: “‘എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും’ എന്ന് എഴുതിയിട്ടില്ലയോ? നിങ്ങളോ അതിനെ ‘കള്ളന്മാരുടെ ഗുഹ’ ആക്കിത്തീർത്തു.” (ലൂക്കോസ് 19:45-46)
പിന്നെ യേശു ദൈവാലയത്തിൽ പ്രവേശിച്ച് അവിടെ വിൽക്കുന്നവരെ പുറത്താക്കാൻ തുടങ്ങി. / അവൻ അവരോട് പ്രഖ്യാപിച്ചു, “‘എന്റെ ആലയം പ്രാർത്ഥനാലയം ആകും’ എന്ന് എഴുതിയിരിക്കുന്നു. എന്നാൽ നിങ്ങൾ അതിനെ ‘കള്ളന്മാരുടെ ഗുഹയാക്കി’ മാറ്റി. (യിരെമ്യാവ് 7:11)
എന്റെ നാമം വഹിക്കുന്ന ഈ ആലയം നിങ്ങളുടെ ദൃഷ്ടിയിൽ കള്ളന്മാരുടെ ഗുഹയായി മാറിയിരിക്കുന്നുവോ? അതെ, ഞാനും അത് കണ്ടിരിക്കുന്നു എന്ന് യഹോവ അരുളിച്ചെയ്യുന്നു.

തൃശ്ശൂർ അതിരൂപതയിലെ ദേവാലയത്തിന് കീഴിലുള്ള സംഘടന നടത്തുന്ന ഈ “പാലടപ്രഥമൻ” കച്ചവടം എന്തിനാണെന്ന് ചോദിച്ചാൽ കിട്ടാൻ സാദ്ധ്യതയുള്ള മറുപടി – ‘ഇതിൽ നിന്നും കിട്ടുന്ന ലാഭം സമൂഹ്യ സേവനത്തിനു്’ എന്നായിരിക്കും.
ബൈബിളിലെ മേലെ പറഞ്ഞ വാക്കുകൾക്ക് വില കല്പിക്കുന്നുണ്ടെങ്കിൽ, ഈ കച്ചവടം ദേവാലയ മതിൽക്കെട്ടിന് പുറത്ത്, ദേവാലയത്തിൻ്റെയോ, ദേവാലയത്തിൻ്റെ കീഴിലുള്ള സംഘടനയുടെയൊ പേരുപയോഗിക്കാതെയാണ് ചെയ്യേണ്ടത്, മാത്രമല്ല, ദേവലയ പുരോഹിതർ ഇത്തരം കച്ചവടങ്ങൾക്ക് പ്രോത്സാഹനം കൊടുക്കാനും പാടില്ല.
കാരണം; കെസിബിസി കേരള കാത്തലിക് ബിഷപ്പ്സ് കൗൺസിലിന്റെ കീഴിലുള്ള ഔദ്യോഗിക സംസ്ഥാന, പ്രാദേശിക സംഘടനയാണ് കെസിവൈഎം. ഇത് “ഇന്ത്യൻ കാത്തലിക് യൂത്ത് മൂവ്മെന്റ്” (ഐസിവൈഎം) എന്ന ദേശീയ യുവജന സംഘടനയുമായി അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. കത്തോലിക്കാ മൂല്യങ്ങളും തത്വങ്ങളും അംഗീകരിക്കുന്ന 15-നും 35-നും വയസ്സിനിടയിലുള്ള യുവാക്കൾ ഇതിൽ ഉൾപ്പെടുന്നു, എന്നാൽ ഗുണഭോക്താക്കളിൽ മറ്റ് മതങ്ങളിലെ യുവാക്കളും ഉൾപ്പെടുന്നു.
കെസിവൈഎമ്മിന്റെ പ്രധാന ലക്ഷ്യം “ക്രിസ്ത്യൻ മൂല്യങ്ങൾക്ക് അനുസൃതമായി കത്തോലിക്കാ യുവാക്കളുടെ സമഗ്ര വികസനവും മനുഷ്യ സമൂഹത്തിന്റെ സമ്പൂർണ്ണ വിമോചനവും” എന്നതാണ്. സുവിശേഷ മൂല്യങ്ങളെ അടിസ്ഥാനമാക്കി യുവാക്കളുടെ മാനുഷിക കഴിവുകളെ ഏകോപിപ്പിക്കുകയും ശാക്തീകരിക്കുകയും ചെയ്യുക എന്നതാണ് കെ സി വൈ എം എന്ന സംഘടനയുടെ അടിസ്ഥാന പ്രവർത്തന തത്വം. (ദൈവത്തിൻ്റെ ആലയത്തിൻ്റെ പേരുപയോഗിച്ച് കച്ചവടം ചെയ്യുക എന്നതല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്)
എന്നാൽ ഈ തത്വത്തിന്, സുവിശേഷ മൂല്യങ്ങൾക്ക് എതിരായാണ് ഈ സംഘടനയുടെ പ്രവർത്തനങ്ങൾ നടക്കുന്നത് എന്നാണ് ഇത്തരം കച്ചവടത്തിലൂടെ കാണാൻ കഴിയുന്നത്.
ഏതെങ്കിലും ഹിന്ദു, മുസ്ളിം, സിഖ്, പാർസി ദേവാലയങ്ങളിൽ ക്രിസ്തുമസിന് കേക്ക് വിൽക്കുന്നത് ആരെങ്കിലും കണ്ടിട്ടുണ്ടോ? ഇവരെല്ലാവരും ഒരു രൂപത്തിൽ അല്ലെങ്കിൽ മറ്റൊരു രൂപത്തിൽ ദൈവത്തിൽ വിശ്വസിക്കുന്നവരാണ്. പക്ഷെ അവരാരും ഇത്തരം കച്ചവടങ്ങളെ പ്രോത്സാഹിപ്പിക്കുന്നില്ല. എന്നാൽ അവരുടേതായ ആചാരങ്ങളും വഴിപാടുകളുമൊക്കെ അവരുടെ ദേവാലയങ്ങളിലും നടക്കുന്നുണ്ട്. അതിനൊക്കെ വ്യക്തമായ, നിയമപരമായ രീതിയിലുള്ള കണക്കുകളും ഉണ്ട്.
എന്തിലും എവിടെയും ലാഭം മാത്രം കണക്കു കൂട്ടി ദേവാലയത്തെ , ദേവാലയ നാമത്തെ, ദേവാലയ പരിസരത്തെ കച്ചവട കേന്ദ്രങ്ങളാക്കുന്നത് സുവിശേഷ മൂല്യങ്ങൾക്ക് യാതൊരു വിലയും കല്പിക്കുന്നില്ല എന്നതിൻ്റെ വ്യക്തമായ തെളിവാണ്. മാത്രമല്ല, കെ സി വൈ എമ്മിൻ്റെ അടിസ്ഥാന മൂല്യങ്ങളുടെ ശോഷണം കൂടിയാണിത്.


