തിരുവനനന്തപുരം: സ്‌കൂള്‍ ഓണാവധി വെട്ടിച്ചുരുക്കാന്‍ സംസ്ഥന സര്‍ക്കാര്‍ നീക്കമെന്ന വ്യാജ വാര്‍ത്തയുമായി സംഘ്പരിവാര്‍ വാര്‍ത്താ ചാനലായ ജനം ടി വി. വ്യാജ വാര്‍ത്ത തള്ളിയ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പണിയെടുത്ത് ജീവിച്ചൂടേയെന്ന് ജനം ടി വിക്ക് മറുപടി നല്‍കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ മറുപടി. ഓണാവധി വെട്ടിക്കുറക്കുമെന്ന വിദ്യാഭ്യസ വകുപ്പിന്റെ നിര്‍ദേശത്തിന് സമസ്തയുടെ പിന്തുണയുണ്ടെന്നും ജനം ടിവി വാര്‍ത്തയില്‍ പറയുന്നു.

ഓണാവധി വെട്ടികുറക്കുന്നു എന്ന് ജനം ടി.വി. പുറത്തുവിട്ട വാര്‍ത്ത അടിസ്ഥാനരഹിതവും വാസ്തവവിരുദ്ധവുമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ യാതൊരു ആലോചനയും ഉണ്ടായിട്ടില്ല. വാര്‍ത്ത തെറ്റിദ്ധാരണ പരത്തുന്നതാണ് എന്നും അദ്ദേഹം പറഞ്ഞു.
സ്‌കൂളുകള്‍ക്ക് നിലവില്‍ പ്രഖ്യാപിച്ചിട്ടുള്ള ഓണാവധിക്ക് യാതൊരു മാറ്റവുമില്ല. ഓണാവധിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്താന്‍ ആലോചിക്കുന്നില്ല. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും ഇടയില്‍ ആശയക്കുഴപ്പമുണ്ടാക്കാനുള്ള ശ്രമത്തില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നും മന്ത്രി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


