Sat. Nov 21st, 2026

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ പ്രമുഖ യുക്തിവാദി കെ.അജിത്കുമാർ (57) എന്ന അജിത് മൈത്രി അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതത്തെത്തുടർന്ന് സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം. കേരള യുക്തിവാദി സംഘം സംസ്ഥാന സമിതി അംഗം, ആലപ്പുഴ ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. മികച്ച ആർക്കിടെക്ടായിരുന്ന അദ്ദേഹം രാഷ്ട്രീയമായി ഇടത് സഹയാത്രികൻ കൂടി ആയിരുന്നു. .

മാനവിക വാദി ആയിരുന്ന അദ്ദേഹം രാഷ്ട്രീയവും സാമൂഹ്യവുമായ വിഷയങ്ങളിൽ സുവ്യക്തമായ അഭിപ്രായം തുറന്നു പറഞ്ഞിരുന്നു. സിവിൽ എഞ്ചിനീയർ ആയിരുന്ന അജിത്ത് വാസ്തു എന്ന അന്ധവിശ്വാസത്തെയാണ് ഏറ്റവുമധികം അക്രമിച്ചിരുന്നത് വാസ്തുശാസ്ത്രം കപടശാസ്ത്രം എന്ന് വാസ്തു വിശ്വാസങ്ങൾക്കെതിരെ പുസ്തകം എഴുതിയിട്ടുണ്ട്. ആയോധന കലകളിലും ഏറെ വൈദഗദ്ധ്യം ഉണ്ടായിരുന്നു അദ്ദേഹത്തിന്. ശ്രീനാരായണ ഗുരു പ്രതിമയിൽ മുടി കിളർത്തു എന്ന തട്ടിപ്പിൻറെ ദിവ്യാത്ഭുത അനാവരണത്തിനായി അന്തരിച്ച ബി പ്രേമാനന്ദ് നടത്തിയ യാത്രയിൽ അജിത്തുമുണ്ടായിരുന്നു.

മൃതശരീരം അദ്ദേഹത്തിൻറെ വസതിയായ മാവേലിക്കര. കൊറ്റാർകാവ് മൈത്രിയിൽ പൊതുദർശനത്തിന് ശേഷം നാളെ 17-08-2025 (ഞായറാഴ്ച) രാവിലെ 10 .30 ന് ആലപ്പുഴ വണ്ടാനം ഗവ. മെഡിക്കൽ കോളേജിലെ മെഡിക്കൽ വിദ്യാർത്ഥികളുടെ പഠനാവശ്യത്തിനായി നൽകും.

ഭാര്യ: മിനി. അലീന, ഗായത്രി എന്നിവരാണ് മക്കൾ