നടിയും സംവിധായികയുമായ വനിത വിജയകുമാറിന്റെ ‘മിസിസ് ആൻഡ് മിസ്റ്റർ’ എന്ന ചിത്രത്തിനെതിരെ സംഗീത സംവിധായകൻ ഇളയരാജ രംഗത്ത്. അനുവാദമില്ലാതെ പാട്ട് ഉപയോഗിച്ചെന്നാണ് ഇളയരാജ പരാതിയിൽ പറയുന്നത്. ചിത്രത്തിൽ തന്റെ ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്ന് കാണിച്ചാണ് ഇളയരാജ മദ്രാസ് ഹൈക്കോടതിയിൽ ഹർജി നൽകി.
1990-ൽ പുറത്തിറങ്ങിയ ‘മൈക്കിൾ മദന കാമരാജൻ’ എന്ന സിനിമയിലെ ‘ശിവരാത്രി’ എന്ന ഗാനം അനുമതിയില്ലാതെ ഉപയോഗിച്ചെന്നാണ് പരാതി. സിനിമയിൽ നിന്ന് പാട്ട് നീക്കം ചെയ്യണം എന്നാണ് ഇളയരാജയുടെ ആവശ്യം. വനിതാ വിജയകുമാറിന്റെ മകൾ ജോവിക വിജയകുമാറാണ് സിനിമ നിർമിച്ചത്. കമലഹാസനും ഉർവശിയും ചേർന്ന് അഭിനയിച്ച് 1990-ൽ പുറത്തിറങ്ങിയ ചിത്രമാണ് മൈക്കിൾ മദന കാമരാജൻ.
ചിത്രത്തിലെ രാത്രി ശിവരാത്രി ഗാനമാണ് മിസിസ് ആൻഡ് മിസ്റ്റർ എന്ന ചിത്രത്തിൽ ഉപയോഗിച്ചത്. ഇത് അനുമതിയില്ലാതെയാണ് ഉപയോഗിച്ചത് എന്നാണ് ഇളയരാജയുടെ ഹർജിയിലെ വാദം. പകർപ്പവകാശ നിയമപ്രകാരം തൻറെ അനുമതി വാങ്ങിയ ശേഷമാണ് സിനിമയിൽ ഗാനം ഉപയോഗിക്കേണ്ടതെന്നും അങ്ങനെ ചെയ്യാത്തതിനാൽ ഗാനം ചിത്രത്തിൽ നിന്ന് നീക്കം ചെയ്യണമെന്നുമാണ് ഇളയരാജയുടെ ആവശ്യം.

