Wed. Sep 23rd, 2026

ഗിന്നസ് പക്രു നായകനായി എത്തിയ ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ’. ചിത്രം ശനിയാഴ്ച മുതൽ ഒടിടിയിൽ സ്ട്രീമിം​ഗ് ആരംഭിക്കും. ആര്യൻ വിജയ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ‘916 കുഞ്ഞൂട്ടൻ’. ആമസോൺ പ്രൈം വീഡിയോ ആണ് സ്ട്രീമിം​ഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ടിനി ടോമും, രാകേഷ് സുബ്രമണ്യവുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിൽ ഷാജു ശ്രീധർ, നോബി മാർക്കോസ്, വിജയ് മേനോൻ, കോട്ടയം രമേഷ്, , നിയാ വർഗീസ്, ഡയാന ഹമീദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മില്ലെനിയം ഓഡിയോസാണ് ചിത്രത്തിന്റെ ഓഡിയോ അവകാശം കരസ്ഥമാക്കിയത്.

ഡി ഓ പി ശ്രീനിവാസ റെഡ്ഢി, മ്യൂസിക്: ആനന്ദ് മധുസൂദനൻ, ബാക്ക്ഗ്രൗണ്ട് മ്യൂസിക്: ശക്തികാന്ത്, എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ: പാസ്‌ക്കൽ ഏട്ടൻ, കഥ, തിരക്കഥ: രാകേഷ് സുബ്രമണ്യൻ, ആര്യൻ വിജയ്, രാജ് വിമൽ രാജൻ, എഡിറ്റർ: സൂരജ് അയ്യപ്പൻ, ക്രിയേറ്റിവ് എഡിറ്റർ ആൻഡ് ട്രെയ്‌ലർ കട്ട്സ്: ഡോൺമാക്സ്, ആർട്ട്: പുത്തൻചിറ രാധാകൃഷ്ണൻ, മേക്കപ്പ്: ഹസ്സൻ വണ്ടൂർ, വസ്ത്രാലങ്കാരം: സുജിത് മട്ടന്നൂർ, ഗാന രചന: അജീഷ് ദാസൻ, ആക്ഷൻ ഡയറക്ടർ: മാഫിയാ ശശി, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, ഫിനാൻസ് കൺട്രോളർ: ഷിന്റോ ഇരിഞ്ഞാലക്കുട, എന്നിവരാണ് അണിയറ പ്രവർത്തകർ.