Sun. Nov 22nd, 2026

സൂരി നായകനായി എത്തിയ ചിത്രമാണ് മാമൻ. ഐശ്വര്യ ലക്ഷ്‍മിയാണ് ചിത്രത്തിൽ നായികയായി എത്തിയത്. വൻ പ്രതികരണമാണ് സൂരി ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന് ലഭിച്ചിരുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ചിത്രം സീ 5ലൂടെ ജൂലൈ അഞ്ചിന് ഒടിടിയില്‍‌ എത്തിയേക്കും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

പ്രശാന്ത് പാണ്ഡ്യരാജ് ആണ് ചിത്രത്തിൻ്റെ സംവിധാനം നിർവ്വഹിച്ചത്. രാജ് കിരണ്‍ ആണ് മാമനിൽ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്. ഹൃദയം അടക്കമുള്ള ചിത്രങ്ങളിലെ ഗാനങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ ഹിഷാം അബ്ദുള്‍ വഹാബ് ആണ് ചിത്രത്തിലെ സംഗീത സംവിധാനം ഒരുക്കിയിരുന്നത്. നേരത്തെ റിലീസ് ചെയ്‍ത ​ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാമൻ ശ്രീ പ്രിയ കമ്പെയിന്‍സ് ആണ് കേരളത്തില്‍ വിതരണം ചെയ്തിരുന്നത്.

അതേസമയം ദിനേശ് പുരുഷോത്തമന്‍ ആണ് ചിത്രത്തിന്‍റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കലാസംവിധാനം ജി ദുരൈരാജ്, എഡിറ്റിംഗ് ഗണേഷ് ശിവ, സ്റ്റണ്ട് ഡയറക്റ്റര്‍ മഹേഷ് മാത്യു, നൃത്തസംവിധാനം ബാബ ബാസ്കര്‍, കോസ്റ്റ്യൂമര്‍ എം സെല്‍വരാജ്, വരികള്‍ വിവേക്, കോസ്റ്റ്യൂം ഡിസൈനര്‍ ഭാരതി ഷണ്‍മുഖം, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ഗോപി ധനരാജ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ ആര്‍ ബാല കുമാര്‍, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് ഹരി വെങ്കട് സി, പ്രൊഡക്ഷന്‍ മാനേജര്‍ ഇ വിഗ്നേശ്വരന്‍, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍ മനോജ്, സ്റ്റില്‍സ് ആകാശ് ബി, പിആര്‍ഒ യുവരാജും ആണ്. പബ്ലിസിറ്റി ഡിസൈനര്‍ ദിനേഷ് അശോക്. ലാര്‍ക് സ്റ്റുഡിയോസിന്‍റെ ബാനറില്‍ കെ കുമാര്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം നിർവ്വഹിച്ചിരിക്കുന്നത്. ചെറിയ ബജറ്റിലൊരുങ്ങിയ ചിത്രമാണ് മാമൻ. ബജറ്റ് ഏകദേശം 10 കോടിക്ക് താഴെയാണെന്നാണ് സിനിമ അനലിസ്റ്റുകളുടെ റിപ്പോര്‍ട്ട്.