Mon. Nov 23rd, 2026

പ്രേമലു എന്ന ഗിരീഷ് എ ഡി സിനിമയിലൂടെ പ്രേക്ഷകരുടെ മനംകവര്‍ന്ന കോംബോയാണ് സംഗീത് പ്രതാപും മമിത ബൈജുവും. പ്രേമലുവിലെ അമല്‍ ഡേവിസും റീനുവും നിരവധി ആരാധകരാനാണ് ഇരുവര്‍ക്കും നേടിക്കൊടുത്തത്. ഇപ്പോഴിതാ ഒരു പുതിയ സിനിമയ്ക്കായി ഇവര്‍ ഒരുമിക്കുകയാണ്. ഡിനോ പൗലോസ് സംവിധാനം ചെയ്യുന്ന അടുത്ത സിനിമയിലാണ് സംഗീത് പ്രതാപും മമിത ബൈജുവും പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. സിനിമയുടെ അനൗണ്‍സ്മെന്റ് പോസ്റ്റര്‍ പുറത്തുവന്നു.

ആഷിഖ് ഉസ്മാന്റെ ബാനറായ ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സ് ആണ് ഈ ചിത്രം നിര്‍മിക്കുന്നത്. ഒരു റൊമാന്റിക് കോമഡി സിനിമയാകും ഇതെന്ന സൂചനയാണ് പോസ്റ്റര്‍ നല്‍കുന്നത്. ഗോവിന്ദ് വസന്തയാണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്. ആഷിഖ് ഉസ്മാന്‍ നിര്‍മിക്കുന്ന ഇരുപതാമത്തെ സിനിമയാണിത്. അഖില്‍ ജോര്‍ജ് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സിനിമയുടെ എഡിറ്റിംഗ് ചമന്‍ ചാക്കോയാണ്. സെന്‍ട്രല്‍ പിക്‌ചേഴ്‌സ് ആണ് സിനിമ വിതരണത്തിനെത്തിക്കുന്നത്.