Fri. Nov 20th, 2026

ന്യൂഡല്‍ഹി: ഓപറേഷന്‍ സിന്ദൂറില്‍ നഷ്ടങ്ങളുണ്ടായെന്ന് ആവര്‍ത്തിച്ച് സംയുക്ത സൈനിക മേധാവി അനില്‍ ചൗഹാന്‍. തിരിച്ചടികള്‍ എത്ര വേഗം നന്നായി മറികടക്കുന്നു എന്നതാണ് പ്രധാനം. കാര്യശേഷിയുള്ള സേനകള്‍ക്ക് തിരിച്ചടികള്‍ മറികടക്കാന്‍ പ്രാപ്തിയുള്ളവരാണ്.

ഭീകരവാദത്തിലൂടെ ഇന്ത്യയെ ബന്ദിയാക്കാനാവില്ലെന്ന സന്ദേശമാണ് നല്‍കിയത്. ആണവ ബ്ലാക്ക്‌മെയിലിങിന് വഴങ്ങില്ലെന്ന് മുന്നറിയിപ്പ് നല്‍കിയെന്നും അനില്‍ ചൗഹാന്‍ വ്യക്തമാക്കി. നഷ്ടങ്ങളും തിരിച്ചടികളും ഇന്ത്യന്‍ സായുധ സേനകളെ ബാധിക്കില്ല. നഷ്ടങ്ങള്‍ അല്ല, ഫലമാണ് പ്രധാനമെന്നും അനില്‍ ചൗഹാന്‍ പറഞ്ഞു.

‘എതിരാളികളുടെ എത്ര യുദ്ധവിമാനങ്ങള്‍ തകര്‍ത്തുവെന്ന് ഉടനെ അറിയിക്കും. ഇന്ത്യ ആണവ ഭീഷണിയുടെ നിഴലില്‍ കഴിയുകയില്ല. പഹല്‍ഗാമില്‍ നടന്നത് കൊടും ക്രൂരതയാണ്. പാക് സ്പോണ്‍സേര്‍ഡ് ഭീകരത അവസാനിപ്പിക്കുകയായിരുന്നു ഓപ്പറേഷന്‍ സിന്ദൂറിന്റെ ലക്ഷ്യം’, അനില്‍ ചൗഹാന്‍ പറഞ്ഞു.

ഇന്ത്യയ്ക്കെതിരെ 48 മണിക്കൂര്‍ നീളുന്ന യുദ്ധമുറയുമായാണ് പാകിസ്ഥാന്‍ എത്തിയതെന്നും എന്നാല്‍ മണിക്കൂറുകള്‍കൊണ്ട് അവരെ ഇന്ത്യന്‍ സൈന്യം മുട്ടുകുത്തിച്ചുവെന്നും അനില്‍ ചൗഹാന്‍. ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യ പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളെ മാത്രമാണ് ലക്ഷ്യമിട്ടത്. എന്നാല്‍ ഇതിനെതിരെ പാകിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കാന്‍ തീരുമാനിച്ചു.