ന്യൂഡല്‍ഹി: ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അമേരിക്കയിലേക്ക്. നാളെ അമേരിക്കയില്‍ എത്തുന്ന മിസ്രി അമേരിക്കന്‍ നേതാക്കളെ കണ്ട് ഓപ്പറേഷന് സിന്ദൂറിന് ശേഷമുള്ള സാഹചര്യം വിശദീകരിക്കും. പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങള്‍ ഇന്ത്യ തകര്‍ത്തിന് ശേഷം ഇന്ത്യ അമേരിക്ക ബന്ധത്തില്‍ കാണുന്ന ആശയക്കുഴപ്പം പരിഹരിക്കാന്‍ വിദേശകാര്യ സെക്രട്ടറി ശ്രമിക്കും. ഡെപ്യൂട്ടി ദേശീയ സുരക്ഷ ഉപദേഷ്ടാവ് പവന് കപൂറും വിക്രം മിസ്രിക്കൊപ്പം ഉണ്ടാകും. അതെസമയം ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ സന്ദര്‍ശനം റദ്ദാക്കി. സുഖമില്ലാത്തതിനാലാണ് സന്ദര്‍ശനം റദ്ദാക്കിയതെന്നാണ് ഔദ്യോഗിക വിശദീകരണം.
അതെസമയം, ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ഡിജിഎംഒ തലത്തിലല്ലാതെ ഒരു സംഭാഷണവും നടന്നിട്ടില്ലെന്ന് കേന്ദ്ര സർക്കാർ. ആക്രമണങ്ങൾക്ക് ശേഷം മാത്രമാണ് ഡിജിഎംഒ തലത്തിൽ അറിയിച്ചതെന്നും സർക്കാർ വ്യക്തമാക്കി. ഭീകരതയെക്കുറിച്ചുള്ള പാർലമെന്ററി കൺസൾട്ടേറ്റീവ് കമ്മിറ്റി യോഗത്തിലാണ് കേന്ദ്ര സർക്കാരിന്റെ വിശദീകരണം.
ചേർത്തല ലാഫിയാലു ഇംഗ്ളീഷ് മീഡിയം സ്കൂളിൽ അഡ്മിഷൻ ആരംഭിച്ചു; ഫോൺ : 9447975913, 6235729908

