Fri. Nov 20th, 2026

ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. വെടിവയ്പ്പിനിടെ നിലത്തു വീണ് കിടക്കുന്ന വിനോദ സഞ്ചാരികളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ”ദയവായി എന്റെ ഭര്‍ത്താവിനെ രക്ഷിക്കൂ. ദൈവത്തെ ഓര്‍ത്ത്, അവനെ രക്ഷിക്കൂ. ഞങ്ങള്‍ ലഘുഭക്ഷണം കഴിക്കുമ്പോള്‍ ഒരാള്‍ വന്ന് എന്റെ ഭര്‍ത്താവിനെ വെടിവച്ചു.” ആക്രമണത്തിനിടെ പരുക്കേറ്റ യുവതി നിലവിളിച്ചു.

ഭീകരാക്രമണത്തില്‍ 26 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വെടിവയ്പ്പില്‍ ഗുരുതരമായ പരുക്കേറ്റ വിനോദസഞ്ചാരികളെ സുരക്ഷാ സേന എത്തിയാണ് ആശുപത്രികളിലേക്ക് മാറ്റിയത്.

അതേസമയം, ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം ചേര്‍ന്നു. കേസന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. എന്‍ഐഎ സംഘം ഉടന്‍ പഹല്‍ഗാമിലെത്തും. അമിത് ഷായുടെ നേതൃത്വത്തില്‍ ഇന്ന് അടിയന്തര യോഗം ശ്രീനഗറില്‍ ചേരും. സമീപകാലത്ത് രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമാണ് പഹല്‍ഗാമിലേത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908