ആലപ്പുഴ: ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യവും മതേതരത്വവും ആർട്ടിക്കിൾ 51(A) h ഉദ്ഘോഷിക്കുന്ന ശാസ്ത്രാവബോധവും മാനവികതയും പരിഷ്കരണത്തിനുള്ള താല്പര്യം വളർത്തിയെടുക്കണമെന്ന പൗരധർമ്മവും വെല്ലുവിളികൾ നേരിടുന്ന ഈ കെട്ടകാലത്ത് ജാതിമതരഹിത കുടുംബങ്ങളും സഹയാത്രികരും ഒരുമിച്ചിരിക്കുന്നു.
സെക്യുലർ കുടുംബങ്ങളുടെയും സഹയാത്രികരുടെയും ആഘോഷമാണ് “സെക്യുലർ ഫാമിലിയ” 2025 മെയ് 10, 11 തീയതികളിൽ ആലപ്പുഴ കഞ്ഞിക്കുഴിയിലെ ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രത്തിലാണ് ഇത്തവണ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.
പ്രസിദ്ധ ആക്ടിവിസ്റ്റും ആർട്ടിസ്റ്റുമായ ശൈലജ ജല “നേരറിവിൻ്റെ വഴികൾ” എന്ന വിഷയം അവതരിപ്പിക്കുന്നു. “ശാസ്ത്രവിരുദ്ധത പ്രചരിപ്പിക്കുന്നതിൽ മാധ്യമ ങ്ങളുടെ പങ്ക് ” എന്ന പാനൽ ചർച്ചയിൽ വിവിധ സംഘടനാ പ്രതിനിധികളും പ്രശസ്തരായ സ്വതന്ത്രചിന്തകരും പങ്കെടുക്കുന്നു.
കവിയും നാടകപ്രവർത്തകനുമായ രജിതട്ടകം മോഡറേറ്റു ചെയ്യുന്ന “Alയുഗത്തിലെ യുവതയും സെക്യുലർ ഇന്ത്യയെന്ന സ്വപ്നവും ” എന്ന പാനൽ ചർച്ചയിൽ സ്വതന്ത്രചിന്തകരായ യുവതീയുവാക്കൾ പാനലിസ്റ്റുകളായി പങ്കെടുക്കുന്നു.
സൈക്കോളജിസ്റ്റും സ്വതന്ത്ര ചിന്തകയുമായ ആസ്യ.കെ.ആർ മോഡറേറ്റു ചെയ്യുന്ന “സൗഹൃദ പച്ച” യിലൂടെ സെക്യുലർ കുടുംബങ്ങളും സഹയാത്രികരും സ്വയം അടയാളപ്പെടുത്തുന്നു.
പ്രശസ്ത മജീഷ്യൻ ബാബുരാജ് വട്ടക്കാട്ടിൽ അവതരിപ്പിക്കുന്ന മാജിക്കും മെൻ്റലിസവും. കവിയും ശാസ്ത്ര പ്രചാരകനുമായ കൃഷ്ണൻ കാനായി നയിക്കുന്ന “മതേതരകാവ്യ- ഗാനമാലിക”യും അധ്യാപകനും നാടൻപാട്ടുകലാകാരനുമായ കലേഷ് കാർത്തികേയൻ നയിക്കുന്ന “ഉണർവ്” എന്ന നാടൻ പാട്ടുകളുടെ അവതരണവും, സെക്യുലർ കൾച്ചറൽ സൊസൈറ്റി അംഗങ്ങൾ അവതരിപ്പിക്കുന്ന ഏകാങ്കനാടകം “കാംക്ഷി” യും സെക്യുലർ ഫാമിലിയ എഡിഷൻ 5-ലെ പ്രധാന കലാപരിപാടികളാണ്.
ആദ്യദിവസമായ മെയ് 10 നു വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ നീളുന്ന കലാവിരുന്ന്
സെക്യുലർ ഫാമിലിയയുടെ സവിശേഷതയാണ്. രണ്ടാം ദിവസം ഉച്ചയ്ക്കുശേഷം മൂന്നു മണിയോടെ
സെക്യുലർ കുടുംബങ്ങളും സഹയാത്രികരും വിനോദകേന്ദ്രം- ആലപ്പുഴ ബീച്ച് സന്ദർശിക്കുകയും
ആടിയും പാടിയും സെക്യുലർ ഫാമിലിയ എഡിഷൻ 5-നു ഉത്സവലഹരി പകരുന്നു.
മതേതര മനസുകളുടെ ഈ ആഘോഷ പൊലിമയിൽ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷൻ തുടരുകയാണ്. താല്പര്യമുള്ള സെക്യുലർ കുടുംബങ്ങളും വ്യക്തികളും കോ-ഓർഡിനേറ്റർ ഷാജി കിഴക്കേടത്തിൻ്റെ 8281195095 എന്ന നമ്പരിൽ ബന്ധപ്പെടുക. ഏപ്രിൽ 30നു രജിസ്ട്രേഷൻ അവസാനിപ്പിക്കും.


