Sat. Nov 21st, 2026

ആലപ്പുഴ: ആലപ്പുഴ മാരാരിക്കുളത്ത് നിന്നും രണ്ട് കോടിയുടെ ഹൈബ്രിഡ് കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിയായ തസ്ലീമ സുൽത്താന പല സ്ഥലങ്ങളിലും പല പേരുകളിലാണ് അറിയപ്പെടുന്നതെന്ന് അന്വേഷണ സംഘം. മൊത്തത്തിൽ മൂന്ന് പേരുകളിലാണ് തസ്ലീമ അറിയപ്പെടുന്നത്. കേരളത്തിന് പുറത്ത് തമിഴ് നാട്ടിലും കർണാടകയിലും തസ്ലിമ സുൽത്താനയ്‌ക്ക് ലഹരിമരുന്ന് വില്പനയുണ്ടെന്നും അന്വേഷണ സംഘം കണ്ടെത്തി. കണ്ണൂരിലും ചെന്നൈയിലും തസ്ലിമ സുൽത്താനയെന്നാണെങ്കിൽ സിനിമാലോകത്ത് ക്രിസ്റ്റീനയെന്നാണ് പ്രതിയുടെ പേര്.

അതേസമയം, കർണാടകയിൽ എത്തുമ്പോൾ മഹിമ മധുവെന്നാണ് ഇവർ അറിയപ്പെടുന്നത്. എറണാകുളത്തുനിന്ന് വാഹനം വാടകയ്ക്ക് എടുത്തതും മഹിമ മധു എന്ന പേരിലായിരുന്നു. ഇവിടെയെല്ലാം തസ്ലീമയ്ക്ക് വ്യാജ തിരിച്ചറിയൽ കാർഡും ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും വ്യത്യസ്ത തിരിച്ചറിയൽ കാർഡുകളാണ് പ്രതി ഉപയോഗിച്ചു വരുന്നത്. തസ്ലിമയുടെ കർണാടകയിലെ വ്യാജ ആധാർ കാർഡും ഡ്രൈവിംഗ് ലൈസൻസ് വിവരങ്ങളും പുറത്ത് വന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം ആലപ്പുഴയില്‍ നിന്നാണ് തസ്ലീമ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായത്. ഇവര്‍ക്കൊപ്പം മക്കളും ഉണ്ടായിരുന്നു. രണ്ടുകോടി വില വരുന്ന ഹൈബ്രിഡ് കഞ്ചാവാണ് തസ്ലീമയില്‍ നിന്ന് എക്‌സൈസ് പിടികൂടിയത്. സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ ഹൈബ്രിഡ് കഞ്ചാവ് വേട്ടയാണ് കഴിഞ്ഞ ദിവസം നടന്നതെന്നാണ് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ എസ് വിനോദ് കുമാര്‍ പറഞ്ഞത്.യുവതിയ്ക്ക് സിനിമ മേഖലയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പിന്നാലെ നടന്മാരായ ശ്രീനാഥ് ഭാസിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും ലഹരി കൈമാറിയെന്ന് പ്രതി തസ്ലീമ സുല്‍ത്താന മൊഴി നൽകി. സംഭവത്തിൽ താരങ്ങൾക്ക് എക്‌സൈസ് നോട്ടീസ് നല്‍കും. ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. താരങ്ങള്‍ക്കൊപ്പം പല തവണ ലഹരി ഉപയോഗിച്ചതായി തസ്ലീമ മൊഴി നല്‍കിയിരുന്നു.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908