Sat. Nov 21st, 2026

✍️ ലിബി. സി.എസ്

വ്രണക്കേസിൽ ജയിലിൽ പോയതിൻറെ 6 ആം വാർഷികം! 2019 ഏപ്രിൽ 1 ന് ആയിരുന്നു അത് സംഭവിച്ചത്.

സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്താനായി ലിംഗനീതിയുടെ അടിസ്ഥാനത്തിൽ സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് പുറപ്പെടുവിച്ച വിധി കേരളത്തിലെ നവോത്ഥാന സർക്കാർ നടപ്പിലാക്കിയത് ഇന്ത്യയിൽ ആദ്യമായി 295 A കേസിൽ രണ്ടു സ്ത്രീകളെ ജയിലിലാക്കിക്കൊണ്ടായിരുന്നു!

ഇതാണ് സർക്കാർ സ്പോൺസർ ഷിപ്പിൽ നിർമ്മിച്ച യഥാർത്ഥ നവോത്ഥാന വനിതാ മതിൽ!
”നവോത്ഥാന വനിതാമതിൽ = തടവറ”

എങ്കിലും 12 ദിവസത്തെ ആ ജയിൽവാസം എനിക്ക് അപമാനകരമായി തോന്നുന്നില്ല, അഭിമാനകരമായി തന്നെയേ കരുതിയിട്ടുള്ളൂ.എങ്കിലും ചിലരെയൊക്കെ കൃത്യമായി തിരിച്ചറിയാനും കാര്യങ്ങളെ കുറേക്കൂടി പക്വമായി കാണാനും ജയിൽവാസം ഉപകരിച്ചിട്ടുമുണ്ട്. പോസിറ്റീവ് ആയി കാണുന്നവർക്ക് ജയിൽ ഒരു യൂണിവേഴ്സിറ്റി കൂടിയാണ്. സിനിമയിലൂടെ കാണുന്നതല്ല യദാർത്ഥ ജയിൽ.

നമ്മുടെ ഭരണാധികാരികളായിരുന്നവരെ എടുത്താൽ പോലും ജയിലിൽ കിടന്നിട്ടുള്ള ജവഹർലാൽ നെഹ്‌റു, സി. കേശവൻ. കെ. കരുണാകരൻ. ഇകെ നായനാർ, കെ ആർ ഗൗരി, ടിവി തോമാസ്‌, ആർ ശങ്കർ, വിഎസ് അച്യുതാന്ദൻ, പിണറയി വിജയൻ ഇവർക്കൊക്കെ നമുക്ക് യോജിക്കാവുന്നതായാലും വിയോജിക്കാവുന്നതയാലും ജയിലിൽ കിടന്നതിന്റേതായ ചില ക്വളിറ്റികളും കാണാൻ കഴിയും.

ഒരു തവണ ജയിലിൽ പോയിട്ടുള്ള ആർക്കും കേസ്, ജയിൽ എന്നൊന്നും കേട്ടാൽ പേടിയൊന്നും തോന്നുകയുമില്ല എന്നതാണ് വാസ്തവം.

എന്നാൽ തമാശ തോന്നുന്ന ഒരു കാര്യം എനിക്കെതിരെ കേസ് കൊടുത്ത മഹാൻ 2022 ൽ ഒരുമാസം ജയിലിൽ കിടന്നത് കാണാൻ എനിക്ക് കഴിഞ്ഞു. (ഞങ്ങളുടെ മായാവിസ്റ്റുകളുടെ ത്രയേകദൈവമായ മായാവി അവനെ ജയിലിലാക്കി കാണിച്ചുതന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി)

അവൻറെ കേസ് ആണ് അതിലും രസം! അന്നത്തെ ആചാരസംരക്ഷണ ഗുണ്ടകളുടെ മറ്റൊരു നേതാവും ഹിന്ദുമഹാസഭയുടെ സംസ്ഥാന പ്രസിഡന്റുമായ തിരുവനന്തപുരത്തെ സ്വാമി ദത്താത്രേയ സായി സ്വരൂപനാഥ് നെ കൊച്ചിയിലെ ഹോട്ടലിൽ തടഞ്ഞുവെച്ചു തോക്കുചൂണ്ടി ആയാളിൽനിന്നു 30,000 രൂപയും എടിഎം കാർഡും കവർന്ന കേസിൽ ആണ് മഹാൻ ജയിൽ വാസത്തിന് പോയത്.

ഈ ജാതി ക്രിമിനലുകളൊക്കെയാണ് ‘ശതം സമർപ്പയാമി’ പിരിച്ച് ചങ്കം കാവലുണ്ടെന്നും പ്രഖ്യാപിച്ച് “കൊല്ലണം അപ്പാ അയ്യപ്പാ” എന്ന മുദ്രാവാക്യവുമായി അയ്യപ്പൻറെ നൈഷ്‌ടീകം സംരക്ഷിക്കാൻ ഇറങ്ങി ഊമ്പി തിരിഞ്ഞത്….

ഇവനൊക്കെ പാവം അയ്യപ്പൻറെ ‘ _ ‘ണ്ടി കൂടി അടിച്ചുകൊണ്ടു പോകാഞ്ഞത് ഭാഗ്യം എന്നേ കാശ് കൊടുത്ത വിശ്വാസിപൊട്ടന്മാർ കരുത്തേണ്ടതുള്ളൂ! സ്വാമിയേ ശരണമയ്യപ്പോ കി ജയ്!

സർക്കാർ സിപി സുഗതന്റെയും വെള്ളാപ്പള്ളിനടേശന്റേയുമൊക്കെ നേതൃത്വത്തിൽ നവോത്ഥാന സമിതി ഉണ്ടാക്കിയതുപോലെയും, നവോത്ഥാന തള്ളു പ്രസംഗങ്ങളും നവോത്ഥാന സദസ്സുകളും നവോത്ഥാന വനിതാമതിലും പണിതതുപോലെയും ഉള്ള വേറൊരു കലാപരിപാടിയാണ് ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന സുനാതന വിരുദ്ധ പ്രസംഗപരമ്പര!

ചരിത്രം പരിശോധിച്ചാൽ ഒട്ടുമിക്ക അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അവസാനിപ്പിച്ചിട്ടുള്ളത് നിയമനിർമ്മാണത്തിലൂടെയും ഭരണകൂടത്തിൻറെ ശക്തമായ നടപടികളിലൂടെയും ആണെന്നു കാണാം. അതിന് ധൈര്യമില്ലെന്നതോ പോകട്ടെ, നാടുനീളെ മദ്യഷാപ്പുകൾ അനുവദിച്ചിട്ട് ലഹരിവിരുദ്ധ സെമിനാറുകൾ നടത്തുന്നതുപോലെയാണ് ഇവരുടെ സുനാതന വിരുദ്ധ കോപ്രായങ്ങൾ എന്നുകാണാം.

ഭരണത്തിലിരുന്നുകൊണ്ട് ബ്രാഹ്മണൻ പ്രത്യേക ക്‌ളാസ് ആണെന്നു കണ്ടുപിടിച്ചവർ ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ സംഘികളുടെ ഒത്താശയോടെ മുൻപ് ഹിന്ദുയിസം പഠിപ്പിക്കാനായി പ്രയാർ ഗോപാലകൃഷ്ണന്റെ കാലത്ത് ആരംഭിച്ച പിന്നീട് പൂട്ടിപ്പോയ ‘രവിവാര പാഠശാലകൾ’ എല്ലാം തുറക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

തീർന്നില്ല. എല്ലാ ഹിന്ദു ഭവനങ്ങളിലും ഭഗവത് ഗീതയും രാമായണവും സൗജന്യമായി അച്ചടിച്ചു വിതരണം ചെയ്യാനും തീരുമാനിച്ചിരിക്കുകയാണ്. അതിനായി നീക്കിവച്ചിരിക്കുന്ന തുകയുടെ കണക്കും അച്ചടി തുടങ്ങിയതായും ദേവസ്വം ബോർഡ് പ്രസിഡന്റ് ഒരുമാസം മുൻപ് പത്രസമ്മേളനം നടത്തി അറിയിച്ചിരുന്നു. ഇങ്ങനെയൊക്കെ അധികാരത്തിലിരുന്നുകൊണ്ട് വരും തലമുറയെ സുനാതന വിരുദ്ധരാക്കിക്കൊണ്ടിരിക്കുന്നവർ ദളിതരെയും പിന്നോക്കക്കാരെയും പറ്റിക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന സുനാതന വിരുദ്ധ കഥാപ്രസംഗ പരമ്പരയ്ക്ക് നടക്കുന്ന ദളിതരെയും പിന്നോക്കക്കാരെയും. അത് ആരായാലും കൂലി പ്രസംഗികന്മാർ ആയിട്ടാണ് എനിക്ക് തോന്നുന്നത്. ഞാൻ അങ്ങിനെ പ്രയോഗിച്ചത് ചിലർക്ക് വിഷമമായതായി കുറേപ്പേർ മെസേജ് അയച്ചതുകൊണ്ടാണ് ഇത്രയും പറഞ്ഞത്.

ശബരിമലയിൽ മേൽശാന്തി ആകാൻ പോയ ചോകാമ്പൂരികളായ കർമ്മ ബ്രാഹ്മണൻമാരുടെ കേസിൽ കർമ്മം കൊണ്ടല്ല ബ്രാഹ്‌മണൻ ആകുന്നത്, ബ്രാഹ്മണൻ പ്രത്യേക ക്‌ളാസ് ആണെന്നു അഫിഡവിറ്റ് കൊടുത്തത് സംഘികൾ അല്ലെന്നാണ് എൻറെ അറിവ്.

ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഉൾപ്പെടെ 23 സംസ്ഥാങ്ങളിൽ നടപ്പിലാക്കിക്കഴിഞ്ഞ ലോക്കൽസെൽഫ് ഗവണ്മെന്റുകളിലെ ഒബിസി സംവരണം കേരളത്തിൽ നടപ്പിലാക്കാതിരിക്കാൻ കോടതിയിൽ പോയത് ആരാണ്?

സവർണ്ണ സംവരണ വിഷയത്തിലോ, ജാതിസെൻസസ് വിഷയത്തിലോ, ഒക്കെ ഇവർ ആർക്കൊപ്പമാണ് എന്ന് പ്രൂവ് ചെയ്തു കഴിഞ്ഞതാണ്.

കോൺഗ്രസിനോ ബിജെപിക്കോ ഒന്നും ഇക്കാര്യത്തിൽ വ്യത്യസ്തമായ നിലപാടുകളൊന്നുമില്ല, ആരാണ് മികച്ച സുനാതനി എന്ന കാര്യത്തിലുള്ള മൂപ്പിളമ തർക്കം മാത്രമേ ഇവർ തമ്മിൽ ഉള്ളൂ!

അതുകൊണ്ട് ഇവർക്കുവേണ്ടി അവർണ്ണരെ പറ്റിക്കാനായി നടത്തുന്ന കഥാപ്രസംഗ പരമ്പരകളിൽ ഹരികഥ അവതരിപ്പിക്കുന്നതിൽ വലിയ കാര്യമൊന്നും ഇല്ല.

എന്തയാലും ജയിലിൽ കിടന്നതിന്റെ വാർഷിക ആഘോഷമായി ഇപ്പോൾ ജയിലിൽ അവൈലബിൾ അല്ലാത്ത പണ്ട് ഉണ്ടായിരുന്നതായി പറയുന്ന ഗോതമ്പ് ഉണ്ടയും ചമ്മന്തിയും ഉണ്ടാക്കി ഇന്ന് ആഘോഷിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908