Sat. Nov 21st, 2026

തമിഴ്നാട്ടിൽ സൂപ്പർ ഹിറ്റായി പ്രദർശനം തുടരുന്ന ‘പെരുസ്’ കേരളത്തിൽ പ്രദർശനത്തിനെത്തുന്നു. കോമഡി സ്വഭാവത്തിലൊരുക്കിയിക്കുന്ന ചിത്രം മാർച്ച് ഇരുപത്തിയൊന്നിന് കേരളത്തിൽ പ്രദർശനത്തിനെത്തും. വൈഭവ്,സുനിൽ എന്നിവർക്കൊപ്പം നിരവധി പുതുമുഖങ്ങളെ പ്രധാന കഥാപാത്രങ്ങളാക്കി ഇളങ്കോ റാം തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണിത്.

ദേശീ തലത്തിൽ ശ്രദ്ധേയ യൂട്യൂബർ നിഹാരിക എൻ.എമ്മും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതിപ്പിക്കുന്നുണ്ട്. ഒരു യാഥാസ്ഥിതിക കുടുംബത്തിലെ കാരണവർ മരണമടയുകയും പിന്നീടുണ്ടാകുന്ന അങ്കലാപ്പും തമാശകളുമാണ് ഗ്രാമാന്തരീക്ഷത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ പ്രമേയം.

സ്റ്റോൺ ബെഞ്ച് ഫിലിംസ്, ബവേജ സ്റ്റുഡിയോസ് ലിമിറ്റഡ് എന്നി ബാനറിൽ കാർത്തികേയൻ എസ്, ഹർമൻ ബവേജ, ഹിരണ്യ പെരേര എന്നിവർ ചേർന്നാണ് പെരുസ് നിർമ്മിക്കുന്നത്. അരുൺരാജ് സംഗീതം പകരുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് അരുൺ ഭാരതി, ബാലാജി ജയരാമൻ എന്നിവരാണ് വരികളെഴുതിയിരിക്കുന്നത്.

ഇംഗ്ലീഷ് സംസാരിക്കാം: 100 % ഗ്യാരന്റി; ചേർത്തലയിൽ സ്പോക്കൺ ഇംഗ്ലീഷ് ക്‌ളാസ് തുടങ്ങി; ഫോൺ : 9447975913, 6235729908