Tue. Nov 24th, 2026

തിരുവനന്തപുരം: കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ജാതി അധിക്ഷേപം സാംസ്‌കാരിക കേരളത്തിന് അപമാനകരമെന്ന് ദേവസ്വം മന്ത്രി വി എന്‍ വാസവന്‍ നിയമസഭയില്‍ പറഞ്ഞു. കഴകക്കാരനായ ബാലുവിനെ അതെ പോസ്റ്റില്‍ നിയമിക്കണമെന്നാണ് സര്‍ക്കാര്‍ നിലപാട്. ഈഴവ സമുദായത്തില്‍ നിന്നുള്ള ബാലുവിനെ നിയമപ്രകാരമാണ് ദേവസ്വം നിയമിച്ചത്. ബാലു കഴകക്കാരനായി ജോലി ചെയ്തേ മതിയാകൂ.

ജോലി നിഷേധിച്ചത് സാംസ്‌കാരിക കേരളത്തിന് അപമാനം ആണെന്നും മന്ത്രി വ്യക്തമാക്കി. നവോഥാന നായകര്‍ ഉഴുതുമറിച്ച നാടാണ് കേരളം. ഇപ്പോഴും കേരളത്തില്‍ ജാതി അധിക്ഷേപം നിലനില്‍ക്കുന്നു. കാലഘട്ടത്തിന് യോജിച്ച സമീപനം അല്ല തന്ത്രിമാരുടേത് എന്നും മന്ത്രി വ്യക്തമാക്കി.