Tue. Nov 24th, 2026

സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി നടിമാരായ റിമ കല്ലിങ്കലും ദിവ്യപ്രഭയും. അവകാശങ്ങള്‍ക്കായി പൊരുതുന്ന സ്ത്രീകള്‍ക്ക് ഒപ്പമെന്ന് റിമ കല്ലിങ്കല്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നാളെ നടക്കുന്ന വനിതാ സംഗമത്തിന്റെ പോസ്റ്റര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു കൊണ്ടാണ് റിമ നിലപാട് വ്യക്തമാക്കിയത്.

സമരം ചെയ്യുന്ന ആശാ പ്രവര്‍ത്തകര്‍ക്ക് പിന്തുണയുമായി നടി ദിവ്യപ്രഭ രംഗത്തെത്തി. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് സ്റ്റാന്‍ഡ് വിത്ത് ആശ വര്‍ക്കേഴ്‌സ് എന്ന വാചകത്തോട് കൂടിയ പോസ്റ്ററിനൊപ്പം കുറിപ്പ് കൂടി ചേര്‍ത്താണ് താരം ഇന്‍സ്റ്റഗ്രാമില്‍ പിന്തുണ പങ്കുവച്ചിരിക്കുന്നത്. നിസ്വാര്‍ത്ഥമായി തൊഴില്‍ ചെയ്യുന്ന ആശ മാര്‍ക്ക് അര്‍ഹമായ ശമ്പളം ലഭിക്കണമെന്ന് നടി ദിവ്യ പ്രഭ. നാളെ നടക്കുന്ന വനിതാ സംഗമത്തിന് പിന്തുണയെന്നും ദിവ്യ പ്രഭ.

”ഈ വനിതാ ദിനത്തില്‍ നിസ്വാര്‍ത്ഥമായി തൊഴില്‍ ചെയ്യുന്ന ആശാ തൊഴിലാളികള്‍ക്ക് അര്‍ഹമായ ശമ്പളവും മാന്യമായ ജീവിതവും ലഭിക്കണമെന്ന് ആവശ്യപ്പെട്ട് ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കുന്നു. നാളെ അവര്‍ സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന മാര്‍ച്ചില്‍ ഉത്തരവാദിത്തമുള്ളവര്‍ നടപടി കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നു. ന്യായമായ കൂലിയും അന്തസ്സും അവരുടെ അവകാശമാണ്. അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താം”, എന്നാണ് ദിവ്യ പ്രഭ കുറിച്ചത്.