വിഷ്ണു മഞ്ചു നായകനാകുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് ‘കണ്ണപ്പ’. സിനിമയുടെ പുതിയ ടീസർ പുറത്തിറങ്ങി. ആക്ഷനും പഞ്ച് ഡയലോഗുകളും നിറഞ്ഞതാണ് ടീസർ. ഒപ്പം സിനിമയിൽ അതിഥി വേഷത്തിലെത്തുന്ന താരങ്ങളെയും ടീസറിൽ കാണിക്കുന്നുണ്ട്. ടീസറിൽ പ്രഭാസ് കലക്കിയിട്ടുണ്ടെന്നാണ് പ്രതികരണങ്ങൾ.
ചിത്രത്തിൽ മോഹൻലാൽ, പ്രഭാസ്, അക്ഷയ് കുമാർ, കാജൽ അഗർവാൾ തുടങ്ങിയവരാണ് അതിഥി വേഷത്തിൽ എത്തുന്നത്. ‘കിരാത’ എന്ന കഥാപാത്രമായിട്ടാണ് മോഹൻലാൽ സിനിമയിൽ എത്തുന്നത്. പാശുപതാസ്ത്രത്തിന്റെ അധിപനായ പുരാണത്തിലെ കിരാതൻ എന്ന കഥാപാത്രത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മോഹൻലാലിന്റെ കഥാപാത്രത്തെ ഒരുക്കിയിരിക്കുന്നത്.
ടീസറിന്റെ അവസാനമാണ് പ്രഭാസിനെ കാണിക്കുന്നത്. ഗംഭീര വരവേൽപ്പാണ് പ്രഭാസിന് ലഭിക്കുന്നത്. മുകേഷ് കുമാർ സിംഗ് സംവിധാനം ചെയ്ത കണ്ണപ്പ 2025 ഏപ്രിൽ 25 ന് ആഗോളതലത്തിൽ റിലീസിനെത്തും. മോഹന്‍ ബാബുവിന്റെ ഉടമസ്ഥതയിലുള്ള 24 ഫ്രെയിംസ് ഫാക്ടറി, എ വി എ എന്റര്ടൈന്മെന്റ്സ് എന്നി ബാനറുകളിലാണ് ചിത്രം നിര്‍മിക്കുന്നത്.

