Thu. Nov 26th, 2026

ഒല ഇലക്ട്രിക്ക് അതിൻ്റെ വാഹന പോർട്ട്‌ഫോളിയോയിൽ ഒരു പ്രധാന അപ്‌ഡേറ്റ് നടത്തി. ഇതിലൂടെ ഇലക്ട്രിക് സ്‌കൂട്ടറുകളുടെ മൂന്നാം തലമുറ മോഡൽ അവതരിപ്പിച്ചു. രാജ്യത്തെ ഏറ്റവും ഉയർന്ന ഡ്രൈവിംഗ് റേഞ്ചുള്ള ഇലക്ട്രിക് സ്‍കൂട്ടറായ പുതിയ മുൻനിര ഇലക്ട്രിക് സ്‍കൂട്ടർ എസ് 1 പ്രോ പ്ലസ് ഒല പുറത്തിറക്കി. ഇതിൻ്റെ പ്രാരംഭ വില 79,999 രൂപയാണ്.

അതേസമയം പുതിയ മൂന്നാം തലമുറ ഇലക്ട്രിക് സ്‍കൂട്ടറിൽ നിരവധി പ്രധാന മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെന്ന് ഒല ഇലക്ട്രിക് സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗർവാൾ പറഞ്ഞു. ഇപ്പോൾ കമ്പനിക്ക് ഇലക്ട്രിക് ഇരുചക്ര വാഹന വിഭാഗത്തിൽ 25% വിഹിതമുണ്ട്. രണ്ടാം തലമുറ മോഡലിന്റെ രണ്ട് വകഭേദങ്ങളായ S1X, S1X പ്രോ എന്നിവയുടെ വിൽപ്പനയും തുടരും.

ഇതിൽ പുതിയൊരു പവർട്രെയിൻ ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഹബ്ലെസ് മോട്ടോറിന് പകരം പുതിയ മിഡ് ഡ്രൈവ് ഇലക്ട്രിക് മോട്ടോറാണ് പുതിയ സ്‍കൂട്ടറിൽ കാണുന്നത്. ഇതിൽ മോട്ടോർ കൺട്രോൾ യൂണിറ്റും (MCU) ഇലക്ട്രിക് മോട്ടോറും ഒരേ ബോക്സിൽ ഘടിപ്പിച്ചിരിക്കുന്നു. ഈ പുതിയ പവർട്രെയിൻ മുമ്പത്തേക്കാൾ കൂടുതൽ ഡ്രൈവിംഗ് റേഞ്ച് നൽകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

ഒല S1 പ്രോ പ്ലസ്

ഇതിന് 4kWh, 5kWh എന്നീ രണ്ട് ബാറ്ററി പാക്കുകളുമായാണ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. ഇവയുടെ വില യഥാക്രമം 1,54,999 രൂപയും 1,69,999 രൂപയുമാണ്. ഡ്യുവൽ-ചാനൽ ആൻ്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം ഉൾപ്പെടെ നിരവധി നൂതന സവിശേഷതകൾ ഇതിന് നൽകിയിട്ടുണ്ട്. രാജ്യത്തെ ഏറ്റവും ശക്തമായ ഇലക്ട്രിക് സ്കൂട്ടറാണിത്, ഇതിൻ്റെ മോട്ടോർ 13 കിലോവാട്ട് പരമാവധി പവർ ഉത്പാദിപ്പിക്കുന്നു.