Thu. Oct 1st, 2026

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ട് വയസ്സുകാരി ദേവേന്ദുവിനെ കിണറ്റിലെറിഞ്ഞു കൊന്നത് അമ്മാവന്‍ ഹരികുമാറാണെന്ന് സ്ഥിരീകരണം. വിചിത്ര മൊഴിയാണ് ഹരികുമാര്‍ പോലീസിനു നല്‍കിയത്.

പ്രതി പറയുന്ന കാര്യങ്ങളില്‍ സ്ഥിരത ഇല്ലെന്ന് എസ് പി. സുദര്‍ശന്‍ പറഞ്ഞു. കുഞ്ഞിനെ കൊന്നത് ഉള്‍വിളി തോന്നിയതു കൊണ്ടാണെന്ന് ഹരികുമാര്‍ പറഞ്ഞു. കൊല്ലണമെന്ന് തോന്നിയപ്പോള്‍ കൊന്നെന്നാണ് വിശദീകരണം. പ്രതി അടിക്കടി മൊഴി മാറ്റുന്നത് പോലീസിനെ കുഴപ്പിക്കുന്നുണ്ട്.

കുട്ടിയെ ജീവനോടെ കിണറ്റിലെറിഞ്ഞു കൊന്നത് താന്‍ ആണെന്ന് പ്രതി പോലീസിനോട് നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപോര്‍ട്ടില്‍ ദേവേന്ദുവിനെ ജീവനോടെയാണ് കിണറ്റിലെറിഞ്ഞതെന്ന് തെളിഞ്ഞിരുന്നു. കുഞ്ഞിന്റേത് മുങ്ങിമരണമാണെന്ന പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പ്രതിയുടെ മൊഴി ശരിവെക്കുന്നതാണ്.