ആലപ്പുഴ: അരൂരില്‍ ടാങ്കര്‍ ലോറി ബൈക്കിലിടിച്ചുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അരൂര്‍ ചന്തിരൂര്‍ സ്വദേശി കോന്നിച്ചിറയില്‍ അക്ബര്‍ ദില്‍ഷാദ് (23) ആണ് മരിച്ചത്. അരൂര്‍ പോലിസ് സ്റ്റേഷന് സമീപം ഉയരപ്പാത നിര്‍മാണ നടക്കുന്ന സ്ഥലത്താണ് അപകടമുണ്ടായത്.
മേല്‍പ്പാലം നിര്‍മ്മാണത്തിന് വെള്ളം തളിക്കാനെത്തിച്ച ടാങ്കര്‍ ലോറിയാണ് ബൈക്കില്‍ ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ ദില്‍ഷാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.


