തൃശ്ശൂര്‍: ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പെട്ട് കാണാതായ 4 പേരുടെയും മൃതദേഹം കണ്ടെത്തി. ചെറുതുരുത്തി സ്വദേശികളായ ഷാഹിന, ഷാഹിനയുടെ സഹോദരിയുടെ മകന് ഫുവാത്, ഭര്‍ത്താവ് കബീര്‍, മകള്‍ സറ എന്നിവരാണ് മരിച്ചത്. ഭാരതപ്പുഴ ചെറുതുരുത്തി പൈന്‍കുളം ശ്മശാനം കടവിലാണ് അപകടമുണ്ടായത്.
നാലുപേരും ഒഴുക്കില്‍പ്പെട്ടത് കണ്ട് സമീപത്തുണ്ടായിരുന്നവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് ഷാഹിനയെ പുറത്തെത്തിച്ച് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഒഴുക്കില്‍പ്പെട്ടു അപകടത്തില്‍പ്പെട്ട ഷാഹിനയെ രക്ഷിച്ച് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പിന്നീട് നീണ്ട നേരത്തെ തിരച്ചിലിനൊടുവിലാണ് കൂടെയുണ്ടായിരുന്ന മറ്റ് 3 പേരുടെയും മൃതദേഹം കണ്ടെടുത്തത്. ചെറുതുരുത്തി സ്വദേശികളായ ഇവര്‍ക്ക് പരിചതമായ സ്ഥലമാണെങ്കിലും അപ്രതീക്ഷിതമായി ഒഴുക്കില്‍പ്പെടുകയായിരുന്നുവെന്നാണ് കരുതുന്നത്.
വൈക്കീട്ട് ആറ് മണിക്കുമുമ്പാണ് അപകടം നടക്കുന്നത്. ആഴമുള്ള ഭാഗത്തെ ചുഴി രൂപപ്പെട്ട സ്ഥലത്താണ് ഇവര്‍ ഒഴുക്കില്‍പ്പെടുന്നത്.അപകടത്തില്‍പ്പെട്ട 4 പേര്‍ക്കും നീന്തല്‍ അറിയിലായിരുന്നുവെന്ന് ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് എം.എസ് സുവി വ്യക്തമാക്കുന്നു.നാലുപേരുടെയും ഇന്‍ക്വസ്റ്റ് തുടങ്ങി.ചേലക്കര ജീവോദയ ആശുപത്രിയിലാണ് ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുന്നത്. അതിനുശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തൃശൂര്‍ മെഡിക്കല്‍ കോളജിലേക്ക് മാറ്റും.

