Fri. Nov 20th, 2026

കൊടുങ്ങല്ലൂർ: ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് അദ്ധ്യക്ഷൻ സച്ചിതാനന്ദ സ്വമിയെഎൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ച് കൊടുങ്ങല്ലൂർ ശ്രീനാരായണ ദർശനവേദിയുടെ ആഭിമുഖ്യത്തിൽ സുകുമാരൻ നായരുടെ കോലം കത്തിച്ചു.

കേരളത്തിലെ ക്ഷേത്രങ്ങളിൽ മേൽവസ്ത്രം ഊരി ഇക്കാലത്തും പ്രവേശനം നടത്തുന്നത് അനാചാരമാണെന്നും അത് ശ്രീനാരായണ ക്ഷേത്രങ്ങളിലെങ്കിലും ഒഴിവാക്കണമെന്ന് ശിവഗിരി തീർത്ഥാടന സമ്മേളനത്തിൽ സച്ചിദാനന്ദസ്വാമി പറഞ്ഞതിനെ അധിക്ഷേപിച്ച് എൻ എസ് എസ് നേതാവ് സുകുമാരൻ നായരുടെ അവഹേളനം കേരള പൊതു സമൂഹത്തിന് അപമാനമാണെന്നും സുകുമാരൻ നായർ മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. അന്ധവിശ്വാസങ്ങൾ കേരളത്തിൻ്റെ മണ്ണിൽ വെറുതെ ഒഴുകി പോയതല്ലെന്നും ഗുരുവും ശിഷ്യന്മാരടക്കമുള്ള മഹാരഥൻമാരുടെ പോരാട്ടങ്ങളുടെ ഫലമാണെന്നും പ്രതിഷേധയോഗം ഓർമ്മിപ്പിച്ചു.

എൻ. ബി. അജിതൻ അദ്ധ്യക്ഷത വഹിച്ചു. മനോജ്‌ വി കൊടുങ്ങല്ലൂർ ഉദ്ഘാടനം ചെയ്തു സി വി മോഹൻ കുമാർ, പ്രശാന്ത് ഈഴവൻ, വി ഐ.ശിവരാമാൻ, വി എം. ഗഫൂർ, ദിനേശ് ലാൽ എം.ആർ വിപിൻദാസ്. സുനിൽ ബാബു, അജയൻ എന്നിവർ സംസാരിച്ചു. പ്രദിപ് കളത്തേരി, വയലാർ വിജയകുമാർ, സജീവൻ ഈശ്വരമംഗലത്ത്, ശ്രീനി പുല്ലൂറ്റ്, രവി പെട്ടിക്കാട്ടിൽ, ബാബു കളത്തേരി, കെ.പി മനോജ്, വി.കെ.അജയൻ, ഉണ്ണികൃഷ്ണൻ, എം.യു പ്രജീഷ് എന്നിവർ കോലം കത്തിക്കൽ പ്രതിഷേധത്തിന് നേതൃത്വം നൽകി.