ബെംഗളൂരു: കർണാടക സർവകലാശാലയിൽ ഗസ്റ്റ് ലക്ചററായി നിയമിതയായി ചരിത്രം സൃഷ്ടിച്ച് ട്രാൻസ് പേഴ്സൺ. വിജയനഗര ശ്രീകൃഷ്ണദേവരായ സർവ്വകലാശാലയിലെ നിയമനത്തോടെ, 27 കാരിയായ കെ എൻ രേണുക പൂജാർ ട്രാൻസ്‌ജെൻഡറിലെ ആദ്യത്തെ ഗസ്റ്റ് ലക്ചററായി ആയി മാറിയത്.
യൂണിവേഴ്സിറ്റി കന്നഡയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. തുടർന്ന് രേണുക പൂജാർ ഈ മാസം ആദ്യം നന്ദിഹള്ളി കാമ്പസിലെ കന്നഡ ഡിപ്പാർട്ട്മെൻ്റിൽ ഗസ്റ്റ് ലക്ചററായി ചേർന്നുവെന്ന് സർവകലാശാല അധികൃതർ അറിയിച്ചു.
“താൻ വളരെ സന്തോഷവതിയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ ഈ നിലയിലെത്തിയത്. യൂണിവേഴ്സിറ്റി എന്നെ ഒരുപാട് സഹായിച്ചു. 2018-ലാണ് ഡിഗ്രി പൂർത്തിയാക്കിയത്. തൻ്റെ മാതാപിതാക്കളുടെ പിന്തുണയാണ് തന്നെ സഹായിച്ചതെന്ന് രേണുക പൂജാർ പറഞ്ഞു. തൻ്റെ കുടുംബം കാർഷിക പശ്ചാത്തലത്തിൽ നിന്നാണ് വരുന്നതെന്നും ജീവിതത്തിൽ നേട്ടങ്ങൾ കൈവരിക്കാൻ മാതാപിതാക്കൾ തന്നെ പഠിപ്പിച്ചുവെന്നും രേണുക പൂജാർ കൂട്ടിച്ചേർത്തു.
രേണുക പൂജാർ കൂടുതൽ ട്രാൻസ് വ്യക്തികൾക്ക് വിദ്യാഭ്യാസം നേടാനും സമൂഹത്തിലെ പ്രമുഖ സ്ഥാനങ്ങളിൽ എത്താനും പ്രചോദനമായി പ്രവർത്തിക്കുന്നുവെന്നുവെന്നും സർവകലാശാല അധികൃതർ പറഞ്ഞു.

