Mon. Nov 23rd, 2026

ഹണി റോസ് നായികയായെത്തുന്ന ‘റേച്ചല്‍’ എന്ന ചിത്രം ജനുവരി 10ന് അഞ്ച് ഭാഷകളിലായി പുറത്തിറങ്ങും. മലയാളത്തിലെ ശ്രദ്ധേയ സംവിധായകനായ എബ്രിഡ് ഷൈന്‍ സഹനിര്‍മ്മാതാവും സഹ രചയിതാവുമാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുതുമുഖ സംവിധായികയായ ആനന്ദിനി ബാലയാണ്.

ചിത്രത്തിന്റെ പുറത്ത് വന്ന പോ​സ്റ്ററിൽ പോത്ത് ചന്തയിൽ നിൽക്കുന്ന ഹണി റോസിനെ കാണാം. സിനിമയുടെ ആദ്യ പോസ്റ്ററുകളും ടീസറും സൂചിപ്പിച്ചതുപോലെ ഏറെ വയലന്‍സും രക്തച്ചൊരിച്ചിലും നിറഞ്ഞ വ്യത്യസ്തമായൊരു അനുഭവമായാണ് റേച്ചൽ എത്തുന്നത്. മലയാളം കൂടാതെ കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്.

ബാബുരാജ്‌, കലാഭവന്‍ ഷാജോണ്‍, റോഷന്‍ ബഷീര്‍, ചന്തു സലിംകുമാര്‍, രാധിക രാധാകൃഷ്ണന്‍, ജാഫര്‍ ഇടുക്കി, വിനീത് തട്ടില്‍, ജോജി, ദിനേശ് പ്രഭാകര്‍, പോളി വത്സൻ, വന്ദിത മനോഹരന്‍ തുടങ്ങി വലിയൊരു താരനിരയും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. റിവ‌ഞ്ച് ത്രില്ലറായെത്തുന്ന ചിത്രം ബാദുഷ പ്രൊഡക്ഷൻസിന്‍റെ ബാനറില്‍ എൻ എം ബാദുഷയും രാജന്‍ ചിറയിലും എബ്രിഡ് ഷൈനും ചേര്‍ന്നാണ് നിർമ്മിക്കുന്നത്.