Mon. Nov 23rd, 2026

ജയം രവിയും നിത്യ മേനോനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് ‘കാതലിക്കാ നേരമില്ലൈ’. ചിത്രത്തിലെ ‘യെന്നൈ ഇഴുക്കുതാടി’ എന്ന ഗാനം എത്തി. എ ആര്‍ റഹ്‌മാന്‍ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിവേക് ആണ്. എ ആര്‍ റഹ്‌മാനും ധീയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ‘കാതലിക്കാ നേരമില്ലൈ’ ഡിസംബര്‍ 20 നാകും തിയറ്ററുകളില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ചിത്രത്തില്‍ തനിക്കും നിത്യ മേനനും തുല്യ പ്രധാന്യമാണുള്ളതെന്ന് ജയം രവി നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അതുകൊണ്ട് തന്നെ നിത്യയുടെ പേരാണ് സിനിമയില്‍ ആദ്യം ഉപയോഗിച്ചിട്ടുള്ളതെന്നും ജയം രവി വ്യക്തമാക്കിയിരുന്നു. ലക്ഷ്മി രാമകൃഷ്ണനും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. കിരുത്തിഗ ഉദനിധിയാണ് ചിത്രത്തിന്റെ സംവിധാനം നിര്‍വഹിക്കുന്നത്.