✍️ ലിബി. സി. എസ്
നവോത്ഥാനകേരളത്തെ പ്രായമൊക്കെ ആയതുകൊണ്ടാവും ഉത്ഥാനം നഷ്ടപ്പെട്ടുപോയതിനാൽ നവകേരളമാക്കി (നവോത്ഥാനം, മതേതരത്വം, ലിംഗസമത്വം, ഫെമിനിസം എന്നൊക്കെകേട്ടാൽ അശ്ലീലമായി തോന്നുന്നത് സാദാരണയായി സംഘികൾക്കായിരുന്നു) ഇപ്പോൾ ഏതോ പ്രാകൃത യുഗത്തിലേക്ക് കൊണ്ടുപോകുകയും യാഗസംസ്കാരത്തിലേക്ക് ആനയിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ചേർത്തലയിലെ ഈഴവന്മാരുടെ 10 ദിവസത്തെ ‘ശ്രീസൂക്ത പൂർവ്വക സൗഭാഗ്യലക്ഷമീയാഗം’ ഒരു ബിപ്ലവയാഗം ആയിരുന്നു.
20 ആം നൂറ്റാണ്ടിലെ നവോത്ഥാന മുന്നേറ്റങ്ങളിലൂടെ മനുഷ്യരായി മാറിയ ഈഴവന്മാരെ ഏതോ നൂറ്റാണ്ടിലെ പ്രകൃത ആചാരങ്ങളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന വൈരുദ്ധ്യാധിഷ്ഠിത ആത്മീയ യാഗപദ്ധതിയാണ് ഇത്.
നടേശ ഗുരുവിനും പുത്രനുമൊന്നും സത്യത്തിൽ ഈ പാപത്തിൽ ഒരു പങ്കുമില്ല! ചിലരൊക്കെ അവരെ തെറിവിളിക്കുന്നത് കണ്ടതുകൊണ്ട് പറഞ്ഞതാണ്.
അത് ഒരു ആർഎസ്എസ് സംഘികളുടെ യാഗമായി ആരും തെറ്റിദ്ധരിക്കരുത്!
ഇത് സംഘി സഗാക്കളുടെ യാഗമായിരുന്നു!
പരികർമ്മികളായി ഉണ്ടായിരുന്നത് കൊങ്ങികളും!
ദേശാഭിമാനി പ്രത്യേക ‘യാഗ സപ്ലിമെന്റ്’ വരെ ഇറക്കിയിരുന്നു.
വിമൽ വിജയ് എന്നൊരു കന്യാകുമാരിക്കാരനായ സംഘിയാണ് ഇവരുടെ ആത്മീയോപദേശകൻ.
ബിപ്ലവ ബ്രാഹ്മണിസ്റ്റുകൾ സനാതന ബ്രാഹ്മണിസ്റ്റുകളെക്കാൾ അപകടകാരികളാണ്. സംഘിസം ഒരു ആശയമാണ്, അത് വരുന്നത് അണ്ടിമുക്ക് ശാഖ വഴി മാത്രമല്ല. ഇതുപോലുള്ള സഗാക്കളിലൂടെയും വരും!
കണ്ടമംഗലം ക്ഷേത്ര സമതി ഭരിക്കുന്നത് ഈഴവ സംഘികൾ അല്ല:
കോൺഗ്രസിനെയും കൂട്ടുപിടിച്ച് സിപിഐഎം ഈ വർഷം ഫെബ്രുവരിയിൽ (“നിങ്ങൾ ക്ഷേത്രങ്ങളിലേക്ക് മടങ്ങുക” എന്ന കോവിന്ദനാശാൻറെ ബിപ്ലവ കർമ്മപരിപാടിയുടെ ഭാഗമായി) സിപിഐ ൽ നിന്ന് കണ്ടമംഗലം ക്ഷേത്രഭരണം പിടിച്ചെടുക്കുകയായിരുന്നു. ഇതൊക്കെയാണിപ്പോൾ പുന്നപ്ര-വയലാറിന്റെ മണ്ണിലെ കമ്യൂണിസ്റ്റ്പാർട്ടികളുടെ ബിപ്ലവ കർമ്മപരിപാടികൾ. 3485 വോട്ടാണ് സിപിഎം- കോൺഗ്രസ് മുന്നണിക്ക് ലഭിച്ചത്. സിപിഐ ഒറ്റയ്ക്ക് 2761 വോട്ടും ലഭിച്ചു. കള്ളവോട്ടുകളും നടന്നതായി അന്ന് സിപിഐ ആരോപിച്ചിരുന്നു.
ഈഴവ സമുദായത്തിൻ്റെ ആദ്യ സംഘടനകളിലൊന്നായ “ശൗണ്ടിക മഹാസഭയ്ക്ക്” ജന്മം നൽകിയതിലൂടെ ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രം. ഇട്ടി അച്ചുതൻ, കൊച്ചിആശാൻ തുടങ്ങിയ ആയുർവേദ ഗ്രന്ഥകാരന്മാരും ഈ നാട്ടിൽ ജനിച്ചവരായിരുന്നു.
“കണ്ടാൽ മംഗളം” എന്ന് നാരയണ ഗുരു വിശേഷിപ്പിച്ചിടമാണ് കണ്ടമംഗലം.
ഇന്നിത് കണ്ടാൽ ഗുരു എന്താവും വിശേഷിപ്പിക്കുക?
‘കണ്ടാൽ മംഗളം’ എന്ന് ഗുരു പറഞ്ഞിതിന് ഒരു കാരണമുണ്ട്. അദ്ദേഹം കണ്ടമംഗലത്തെക്കുറിച്ച് കേട്ടത് അത്ര മംഗളകരമായ കാര്യങ്ങളല്ലായിരുന്നു. ജാതി ജന്മി ദുഷ്പ്രഭുത്വത്തോട് സന്ധിയല്ലാതെ ഏറ്റുമുട്ടിയിരുന്ന ധീരരായിരുന്നു ഇവിടുത്തുകാർ എന്നതിനാലാണ്. ഒരു സമുദായത്തിൻറെ സാംസ്കാരിക അധഃപതനം പൂർണ്ണമാകുന്ന അശ്ലീല കാഴ്ച്ച.
എസ്എൻഡിപി രൂപം കൊള്ളുന്നതിന് മുൻപ് 1892 ൽ ഈഴവ സമുദായത്തിൻ്റെതായി രെജിസ്റ്റർ ചെയ്യപ്പെട്ട ആദ്യ സംഘടനകളിലൊന്നായ “ശൗണ്ടിക മഹാസഭയ്ക്ക്” ജന്മം നൽകിയതിലൂടെ ചരിത്രപ്രസിദ്ധമായ ക്ഷേത്രമാണ് കണ്ടമംഗലം ശ്രീ രാജരാജേശ്വരി ക്ഷേത്രം. ഒരു കാൽനൂറ്റാണ്ടോളം ഈ സംഘടന പ്രവർത്തിച്ചിരുന്നു. ചേർത്തല കോടതി കവലയിൽ ഓഫീസും ഉണ്ടായിരുന്നതായി പറയപ്പെടുന്നു. ഈ സംഘടനയുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചിരുന്നവർ പേരിൻറെ അറ്റത്ത് ശൗണ്ടികൻ എന്ന് ചേർത്തിരുന്നതായും മൂലൂർ ഉൾപ്പെടെ അങ്ങനെ ചെയ്തിരുന്നു എന്നും പറയുന്നു.
1903 ൽ എസ്എൻഡിപി യോഗം രൂപീകൃതമാകുന്നതോടെ സമുദായസംഘടന എന്ന നിലയിലുള്ള ഇത്തരം സംഘടനകളുടെയെല്ലാം പ്രസക്തി നഷ്ടപ്പെടുകയും ഇവയല്ലാം ക്ഷേത്രയോഗങ്ങൾ മാത്രമായി മാറുകയുമാണ് എല്ലാസ്ഥലത്തും സംഭവിച്ചിട്ടുള്ളത്. ചേർത്തല താലൂക്കിൽ തന്നെ പലസ്ഥലങ്ങളിലും എസ്എൻഡിപി യോഗം രൂപംകൊള്ളുന്നതിന് മുൻപ് രൂപംകൊണ്ട ഇത്തരം സംഘടനകളുണ്ട്, അവയ്ക്കെല്ലാം ക്ഷേത്രങ്ങളും സ്വത്തുക്കളും എല്ലാമുണ്ട്.
ഈഴവരിലെ ചൂട്ടുകറ്റയും കിണ്ടിയും തങ്ങൾക്കുകൂടി അവകാശപ്പെട്ടതാണെന്ന് ആഗ്രഹിക്കുന്നവർ ബ്രാഹ്മണിസ്റ്റുകളായി മാറുന്നതിൽ അതിശയിക്കാനില്ല, ഈഴവശാന്തിക്കാരെ ഉപയോഗിച്ചുകൊണ്ട് ജാതിജന്തുപരിഷത്ത് കുറേക്കാലമായി നടത്തിവരുന്ന സാംസ്കാരിക ഇടപെടലിൻറെ ഭാഗമാണിതെല്ലാം. അത് ഇപ്പോൾ കുറച്ചുകൂടി മികച്ചരീതിയിൽ സഗാക്കളും ഏറ്റെടുത്തിരിക്കുകയാണ്.
ഇവരൊക്കെ ബ്രാഹ്മിൺ ബോയിസ് ആണെന്നു ഡോ. അംബേദ്കർ പറഞ്ഞതും. “പോയതെല്ലാം തിരിച്ചുവരുമെന്ന്” നാരയണഗുരു പറഞ്ഞതും എത്ര കൃത്യമായിരുന്നു എന്ന് നോക്കൂ!


