Sat. Nov 21st, 2026

തിരുവനന്തപുരം: സംസ്ഥാനത്തെ ത്രിതല പഞ്ചായത്തുകള്‍ക്കും നഗരസഭകള്‍ക്കുമായി 211 കോടി രൂപകൂടി സര്‍ക്കാര്‍ സഹായം അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. ജനറല്‍ പര്‍പ്പസ് ഫണ്ട് (പൊതുആവശ്യ ഫണ്ട്) തുകയാണ് അനുവദിച്ചത്.

ഗ്രാമ പഞ്ചായത്തുകള്‍ക്ക് 150 കോടിയും ജില്ലാ പഞ്ചായത്തുകള്‍ക്ക് ഏഴു കോടിയും, ബ്ലോക്ക് പഞ്ചായത്തുകള്‍ക്ക് 10 കോടിയും അനുവദിച്ചു. മുന്‍സിപ്പാലിറ്റികള്‍ക്ക് 26 കോടിയും, കോര്‍പറേഷനുകള്‍ക്ക് 18 കോടിയും വകയിരുത്തി. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 6250 കോടി രൂപയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സര്‍ക്കാര്‍ കൈമാറിയതെന്നും ധനമന്ത്രി അറിയിച്ചു.