Wed. Oct 21st, 2026

ചെന്നൈ: നടൻ വിജയ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടി തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനത്തിന് തുടക്കമായി. വേദിയിലേക്ക് കടന്നു വന്ന വിജയിയെ അണികള്‍ കരഘോഷം മുഴക്കിയാണ് വരവേറ്റത്. വേദിയില്‍ പ്രത്യേകം സജ്ജമാക്കിയ റാംപിലൂടെ നടന്നുനീങ്ങിയ വിജയ് ആയിരകണക്കിന് വരുന്ന പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തു. സമ്മേളന വേദിയില്‍ വിജയ് 19 പ്രമേയങ്ങള്‍ അവതരിപ്പിക്കും.

തമിഴ്‌നാട്ടിലെ വില്ലുപുരം വിക്രവാണ്ടിയില്‍ 85 ഏക്കറോളം വിസ്തൃതിയുള്ള മൈതാനത്താണ് സമ്മേളനം നടക്കുന്നത്. 55,000 സീറ്റുകളാണ് കോണ്‍ഫറന്‍സ് ഹാളില്‍ ഒരുക്കിയിരിക്കുന്നത്. വിജയ് ഉള്‍പ്പെടെയുള്ള വിഐപികള്‍ക്ക് പ്രവേശന കവാടം മുതല്‍ വേദിവരെ വരാന്‍ പ്രത്യേകം ഇടനാഴി ഒരുക്കിയിട്ടുണ്ട്.

ആരാധകരുടെയും പ്രവര്‍ത്തകരുടെയും വന്‍ തിരക്കാണ് സമ്മേളന സ്ഥലത്തുള്ളത്. തിരക്കിനിടെ നിര്‍ജലീകരണത്തെ തുടര്‍ന്ന് നൂറിലധികം പേര്‍ കുഴഞ്ഞുവീണു. 35ലധികം ഡോക്ടര്‍മാരെ സമ്മേളന സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.





 

You missed