കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നു എന്ന പരാതിയിൽ എക്സ് മുസ്ലിം നേതാവും എസൻസ് ഗ്ലോബൽ പ്രവർത്തകനുമായ ആരിഫ് ഹുസൈനെതിരെ കേസെടുത്ത് പൊലീസ്. ഈരാറ്റുപേട്ട സ്വദേശി എൻ.എം നിയാസാണ് വ്രണിതൻ.
കേസിൽ അന്വേഷണം പുരോഗമിക്കുന്നതായും ഈരാറ്റുപേട്ട പൊലീസ് ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ കോടതിയെ അറിയിച്ചു. കേരളത്തിൽ ആദ്യമായാണ് 295 A കേസിൻറെ പേരിൽ പോസ്റ്റുകൾ നീക്കം ചെയ്തുകൊള്ളാമെന്ന് ഒരു മതവിമർശകൻ കോടതിയിൽ സമ്മതിക്കുന്നത്. നമോ ടിവി പോലുള്ള സംഘപരിവാർ അനുകൂല ചാനലുകൾ ഇത്തരത്തിൽ ഹൈക്കോടതിയിൽ മാപ്പപേക്ഷ നൽകി പോസ്റ്റുകൾ നീക്കം ചെയ്തിട്ടുണ്ടെന്നല്ലാതെ യുക്തിവാദികളായ ആരും അങ്ങിനെ ചെയ്തിട്ടില്ല, ആരോടും കോടതി പോസ്റ്റുകൾ നീക്കം ചെയ്യാനോ വാചകങ്ങൾ മാറ്റാനോ ഇതുവരെ ആവശ്യപ്പെട്ട ചരിത്രവുമില്ല,
കോട്ടയം ഈരാറ്റുപേട്ട സ്വദേശി എൻ.എം നിയാസാണ്, ആരിഫ് ഹുസൈൻ സമൂഹമാധ്യമങ്ങളിലൂടെ മതവിശ്വാസികളുടെ വികാരം വ്രണപ്പെടുത്തുന്നതും വിദ്വേഷം പ്രചരിപ്പിക്കുന്നതുമായ പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിനെതിരെ ഹൈക്കോടതിയെ സമീപിച്ചത്. സാമൂഹിക സ്പർധയുണ്ടാക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്യാൻ കോടതി ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ഹരജി. ഗൂഗിൾ, മെറ്റ എന്നിവരെയും ഹരജിയിൽ കക്ഷിചേർത്തിരുന്നു. സമൂഹമാധ്യമങ്ങളിലെ പോസ്റ്റുകളും ഹരജിക്കാരുടെ വാദവും പരിശോധിച്ച കോടതി, ഹരജിക്കാരനോട് വിശദീകരണം ചോദിച്ചിരുന്നു.
സംഭവത്തിൽ കേസെടുത്ത് അന്വേഷണം പുരോഗമിക്കുകയാണെന്ന് ഈരാറ്റുപേട്ട പൊലീസും കോടതിയെ അറിയിച്ചു. ഇതോടെ പോസ്റ്റുകൾ നീക്കം ചെയ്യാമെന്ന് ആരിഫ് ഹുസൈൻ കോടതിയെ അറിയിക്കുകയായിരുന്നു. ഇക്കാര്യം കോടതി രേഖപ്പെടുത്തി. ആരിഫ് ഹുസൈനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതിക്കാരൻ നേരത്തെ ഈരാറ്റുപേട്ട പൊലീസിനും കോട്ടയം ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകിയിരുന്നു. ഇതുപ്രകാരമാണ്, ഈരാറ്റുപേട്ട പൊലീസിൻ്റെ അന്വേഷണം. ഐപിസി സാദാരണ ബി എൻ എസ് നിലവിൽ വരുന്നതിന് മുൻപ് എടുത്തിരുന്ന ഐപിസി 153, 295-എ വകുപ്പുകൾ പ്രകാരമാണ് ആരിഫ് ഹുസൈനെതിരെ പൊലീസ് കേസെടുത്തിരിക്കുന്നത്. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കാനായി മാറ്റി.


