Mon. Nov 23rd, 2026

കോട്ടയം: സീറോ മലബാർ സഭയുടെ പാലാ രൂപ താ കമ്പനി, രുപ സംഘടിപ്പിക്കാനുള്ള പുതിയൊരു അല്ലേലൂയാ സൂത്രവുമായി രംഗത്ത്. വിശ്വാസി കുഞ്ഞാടുകളുടെ സ്വന്തം എന്നു പറഞ്ഞ് ലക്ഷങ്ങൾ പിരിച്ചുണ്ടാക്കിയ മാർ സ്ലീവാ മെഡിസിറ്റി ഇപ്പോൾ കടക്കെണിയിലാണ്. രൂപതായ്ക്ക് കീഴിലുള്ള പള്ളികളെ കുത്തിപ്പിഴിഞ്ഞിട്ടും രക്ഷയില്ലാത്തതിനാൽ ആണ് ഇപ്പോൾ വിശ്വാസികളായ നാട്ടുകാരെ പിഴിയാനായി പുതിയ അല്ലേലൂയാ സൂത്രവുമായി രംഗത്ത് വന്നിട്ടുള്ളതെന്ന് വിശ്വാസികളിലെ തന്നെ റിബൽസ് പറയുന്നു. രൂപ താ കമ്പനിയുടെ ഉഡായിപ്പിനെതിരെ സോഷ്യൽമീഡിയയിൽ ചർച്ചയാകുന്ന ഫെയ്‌സ്‌ ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ.

ഫെയ്‌സ്‌ബുക്ക്‌ പോസ്റ്റ്:

#ഇതെന്താ_മതരാജ്യമോ, മതമേധാവികൾക്ക് എന്തും ചെയ്യാൻ?
#പാലാ_മെത്രാൻ_പുതിയ_തട്ടിപ്പുമായി_രംഗത്ത്

തന്തയില്ലാത്ത നോട്ടീസ്

തന്തയില്ലാത്ത ഒരു ഫാറം കഴിഞ്ഞദിവസം മെത്രാന്റെ ഗുണ്ടകൾ വീടുകളിൽ വിതരണം ചെയ്തു. സഹായം എത്തിക്കാനാണത്രെ! യുവാക്കളുടെ ഫോൺ നമ്പർ, ഈമെയിൽ അഡ്രസ്, ജോലി വിവരങ്ങൾ മുതലായവ (വിദേശത്തുള്ളവരുടെ ഉൾപ്പെടെ) നൽകണമത്രേ. എന്നാൽ, ഈ വിവരങ്ങൾ ആവശ്യപ്പെടുന്ന ആളിന്റെ പേരോ അഡ്രസ്സോ ഫോൺ നമ്പരോ ഒന്നും ആ ഫാറത്തിൽ ഇല്ലതാനും. ആർക്കാണ് ഇത് പൂരിപ്പിച്ച് നൽകേണ്ടത് എന്നും ഫാറത്തിൽ ഇല്ല. തികച്ചും തന്തയോ ഉത്തരവാദിയോ ഇല്ലാത്ത ഒരു ഫാറം. മെത്രാന്റെ ബുദ്ധി കൊള്ളാം. ഇതേപ്പറ്റി ഒരു പരാതി വന്നാൽ ആർക്കും ഉത്തരവാദിത്തമില്ലാത്ത സ്ഥിതിയാണ്. വിവരങ്ങൾ ആവശ്യപ്പെടുന്ന അല്ലെങ്കിൽ സ്വീകരിക്കുന്ന ആളിന്റെ പേരോ അഡ്രസ്സോ ഇല്ല. പിന്നെ ആർക്കെതിരെ പരാതിപ്പെടും. എല്ലാ ഇടവകകളിലും ഈ ഫോറം വിതരണം ചെയ്തിട്ടുള്ളതിനാൽ മെത്രാനാണ് ഇതിന്റെ പുറകിൽ എന്ന് വ്യക്തമാണ്. ഫോൺ നമ്പർ, ഈമെയിൽ അഡ്രസ്സ് മുതലായ വ്യക്തിപരമായ വിവരങ്ങളാണ് ചോദിച്ചിരിക്കുന്നത്. ഇതൊക്കെ ദുരുപയോഗം ചെയ്യപ്പെട്ടേക്കാം. സ്വകാര്യത എന്നത് ഒരു പൗരന്റെ മൗലികാവകാശമാണ്. അതിനെ ദോഷകരമായി ബാധിക്കുന്നതാണ് ഈ വിവരശേഖരണം. വിദേശത്തുള്ളവരുടെ ഫോൺ നമ്പർ നൽകിയാൽ മെത്രാനും പുരോഹിതരും അവരുടെ വീടുകളിൽ പോയി താമസിക്കാനും അവരോട് പണം പിരിക്കാനും അങ്ങനെ ശല്യപ്പെടുത്താനും എല്ലാ സാധ്യതയുമുണ്ട്. ഇപ്പോഴത്തെ മെത്രാൻ 20 വർഷത്തിലധികമായി വിശ്വാസികളോട് പണം പിരിവ് നടത്തുന്നു. എന്നാൽ ഈ മെത്രാനെക്കൊണ്ട് ഒരു കട്ടൻ കാപ്പിയുടെ ഗുണം പോലും വിശ്വാസികൾക്ക് ഉണ്ടാകുന്നില്ല. ഇപ്പോൾ ഇരുപത്തിയൊന്നാമത്തെ വർഷത്തിൽ വിശ്വാസികളെ സഹായിക്കാൻ ആണെന്നും പറഞ്ഞ് തട്ടിപ്പ് ഫോറവുമായി ഇറങ്ങിയിരിക്കുകയാണ്. ചെറുപ്പക്കാർ കല്യാണത്തിന് കുറി വാങ്ങാൻ ചെല്ലുമ്പോൾ ഒരു പത്ത്-പതിനഞ്ചു പ്രാവശ്യമെങ്കിലും നടത്തിക്കും, പറയുന്ന പണവും വാങ്ങും. അങ്ങനെ വിശ്വാസികളെ കൊള്ളയടിക്കുകയും പരമാവധി ദ്രോഹിക്കുകയും ചെയ്യുന്ന മെത്രാനും ഗുണ്ടകൾക്കും വ്യക്തിപരമായ വിവരങ്ങൾ എഴുതിക്കൊടുത്ത് കുഴിയിൽ വീഴാതെ സൂക്ഷിക്കുക.
നമ്മുടെ എന്നു പറഞ്ഞ് ലക്ഷങ്ങൾ പിരിച്ചുണ്ടാക്കിയ #മെഡിസിറ്റി ഇപ്പോൾ (അത് കടക്കെണിയിലാണെന്ന് കേൾക്കുന്നു. പുതിയ പിരിവിനുള്ള വഴി തേടുകയാണ്) #മെത്രാന്റെയും_അയാൾക്ക്_വേണ്ടപ്പെട്ട_4_പട്ടക്കാരുടേതും_മാത്രമാണെന്ന് ഓർക്കുക… വിശ്വാസികൾക്ക് ചത്താലേ സ്വർഗം കിട്ടൂ..!