തിരുവനന്തപുരം: സിനിമ സീരിയല്‍ നാടക നടനും ഡബ്ബിങ് ആര്‍ടിസ്റ്റുമായ വി പി രാമചന്ദ്രന് അന്തരിച്ചു. 81 വയസായിരുന്നു. പയ്യന്നൂര്‍ സ്വദേശിയാണ്. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവും റിട്ടയേര്‍ഡ് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനും അമേരിക്കന്‍ കോണ്‍സുലേറ്റ് ജീവനക്കാരനുമായിരുന്നു രാമചന്ദ്രന്.
19 സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. നിരവധി സിനിമകളില്‍ ശബ്ദം നല്‍കിയിട്ടുണ്ട്. അടുത്ത കാലം വരെ സീരിയലുകളിലും നാടകത്തിലും സജീവമായിരുന്നു. ലോക പ്രശസ്ത നര്ത്തകന് പത്മഭൂഷന്‍ വി പി ധനഞ്ജയന്റെ സഹോദരനാണ് രാമചന്ദ്രൻ.


