തൃപ്പൂണിത്തുറ: യുക്തിവാദിയും സ്വതന്ത്ര ചിന്തകനുമായിരുന്ന ശിവദാസൻ പി.വി അന്തരിച്ചു. ഇന്ന് ഉച്ചക്ക് 2.30 ന് മുളന്തുരുത്തി ആരക്കുന്നത്ത് ഗ്രേസ് ലാൻഡ് ഫൗണ്ടേഷൻ റിട്ടയർമെന്റ് ഹോമിലായിരുന്നു അന്ത്യം. സംസ്കാരം നാളെ (15-8- 2024) വൈകിട്ട് 3 മണിക്ക് മതപരമായ ചടങ്ങുകൾ ഒന്നുമില്ലാതെ മരടിലെ ശാന്തിവനത്തിൽ നടക്കും. പാൻക്രിയാറ്റിക്ക് ക്യാൻസർ ബാധിതനായി ചികിത്സയിലായിരുന്നു. പാലക്കാട് ആണ് സ്വദേശം.
അമൃത ടിവി യിലെ ‘കഥയല്ലിത് ജീവിതം’ പ്രോഗ്രാമിലെ സൈക്കോളജിസ്റ്റ് എന്ന നിലയിൽ ടിവി പ്രേക്ഷകർക്കിടയിൽ സുപരിചിതനായിരുന്നു. യുക്തി ചിന്ത, സാമൂഹ്യ പ്രതിബദ്ധത, ശാസ്ത്രബോധം എന്നിവയായിരുന്നു ശിവദാസിന്റെ ശക്തി. മരണം ശാന്തമായി കടന്ന് വരുന്നത് വ്യക്തതയോടെ തിരിച്ചറിഞ്ഞ് രോഗത്തെ നേരിട്ടതും അങ്ങിനെ തന്നെ.


