Sat. Nov 21st, 2026

തിരുവനന്തപുരം: മാധവ് ഗാഡ്ഗില്‍ അപരാധിയല്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഗാഡ്ഗില്‍ റിപോര്‍ട്ട് ജനാധിപത്യപരമാണെന്നും അദ്ദേഹം പറഞ്ഞു. റിപോര്‍ട്ടിനെ അര്‍ഹിക്കുന്ന ഗൗരവത്തോടെ കാണണം. റിപോര്‍ട്ടിനെ കുറിച്ചുയുര്‍ന്ന ചര്‍ച്ചകള്‍ നിരുത്സാഹപ്പെടുത്തരുത്.

അനധികൃതമായ ഒരുപാട് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെതിരെ ഒരു ദാക്ഷിണ്യവും കൂടാതെ നടപടി വേണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.