Sat. Nov 21st, 2026

ഇടുക്കി: ഇടുക്കി-അടിമാലി ആനച്ചാലില്‍ കേബിള്‍ ടി വി ടെക്‌നീഷ്യന്‍ വൈദ്യുതി പോസ്റ്റില്‍നിന്ന് വീണ് മരിച്ചു. ആനച്ചാല്‍ മേരിലാന്റ് സ്വദേശി കൊയ്ക്കാകുടി റെന്നി ജോസഫാണ് മരിച്ചത്. 48 വയസായിരുന്നു.

ആനച്ചാല്‍ മേരിലാന്റില്‍ ഇന്ന് രാവിലെ 10.30-ഓടെയാണ് സംഭവം. അപകടം നടന്ന ഉടനെ റെന്നി ജോസഫിനെ അടിമാലി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കേരളവിഷന്‍ കേബിള്‍ ടെക്‌നീഷ്യനായിരുന്നു റെന്നി ജോസഫ്.