Sun. Aug 9th, 2026

കോട്ടയം: കോട്ടയത്ത് നിന്ന് കാണാതായ പോലീസ് ഉദ്യോഗസ്ഥന്‍ തിരികെ എത്തി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ രാജേഷ് ആണ് തിരികെയെത്തിയത്. രാജേഷ് എവിടെ പോയത് ആണെന്ന് വെളിപ്പെടുത്തിയിട്ടില്ല.

രാജേഷിനെ കാണാനില്ലെന്ന് കുടുംബം അയര്‍ക്കുന്നം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.ഇന്നലെയാണ് ഇതുസംബന്ധിച്ച് വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയത്. തുടര്‍ന്ന് അയര്‍ക്കുന്നം പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയാണ് രാജേഷ് തിരികെ എത്തിയത്.

ഇന്ന് രാവിലെയോടെ നേരിട്ട് ഡ്യൂട്ടിയില്‍ പ്രവേശിച്ചു. വീട്ടില്‍ പോയിട്ടില്ലെന്നാണു വിവരം. അയര്‍കുന്നം നീറിക്കാട് സ്വദേശിയാണ് രാജേഷ്. 14നു രാത്രി നൈറ്റ് ഡ്യൂട്ടിക്ക് ശേഷം മടങ്ങിയ ഇദ്ദേഹം വീട്ടില്‍ എത്തിയിരുന്നില്ല. പിന്നീട് കാണാനില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി.