ലഖ്‌നൗ: യുപിയില്‍ വമ്പന്‍ ട്വിസ്റ്റ്! ഉത്തര്‍പ്രദേശിലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് മത്സരിക്കും. എസ് പിയുടെ ശക്തികേന്ദ്രമായ കനൗജിലാകും അഖിലേഷ് യാദവ് മത്സരിക്കുക.
കനൗജില്‍ സ്ഥാനാര്‍ത്ഥിയായി തേജ് പ്രതാപ് യാദവിനെ സമാജ്‌വാദി പാര്‍ട്ടി പ്രഖ്യാപിച്ചശേഷമാണ് അപ്രതീക്ഷിതമായ മാറ്റം. നാളെ ഉച്ചയ്ക്ക് 12 മണിയ്ക്ക് അഖിലേഷ് യാദവ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. കുടുംബ മണ്ഡലമെന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന കനൗജില്‍ 2019 ല്‍ പന്ത്രണ്ടായിരം വോട്ടിന് ബി ജെ പി വിജയിച്ചിരിക്കെയാണ് മണ്ഡലം പിടിക്കാന്‍ അഖിലേഷ് തന്നെ ഇറങ്ങുന്നത്.


