✍️ പ്രിയ ജോബ്
“കരിയും വേണ്ട, കരിമരുന്നും വേണ്ട” നൂറ് വർഷം മുൻപ്- ശ്രീനാരായണ ഗുരു പറഞ്ഞതാണ് ഇത്. പുനരുത്ഥാനകേരളം വീണ്ടും കരിയും കരിമരുന്നും രാംലല്ലയും പള്ളിപ്പറമ്പിലെ രാമക്ഷേത്രവുമൊക്കെ ഉയർത്തുന്നതിൽ അത്ഭുതപ്പെടാനില്ല.
നാരായണഗുരു തൻറെ അനന്തരഗാമിയായി തിരഞ്ഞെടുത്തതും തൻറെ വിൽപത്രം എഴുതിവെച്ചിരുന്നതും “ഇവനൊക്കെ (നായർ , നമ്പൂതിരി) ‘ ഹോയ് ഹോയ് ‘ എന്ന് വിളിക്കുമ്പോൾ അവന്റെയൊക്കെ ചെകിട്ടത്ത് ‘ഠോ .. ഠോ’ എന്ന് പൊട്ടിക്കണം” എന്ന് പറഞ്ഞ ബോധാനന്ദ സ്വാമിയുടെ പേരിലായിരുന്നു.
ബോധാനന്ദ സ്വാമികള്‍ ജാതിമര്‍ദ്ദനങ്ങളെ അതേ നാണയത്തില്‍ തിരിച്ചടിക്കാന്‍ രഹസ്യമായി ഉണ്ടാക്കിയ സംഘമായിരുന്നു ധര്‍മ്മഭട സംഘം. കായികപരിശീലനം നേടിയ ഒരു കൂട്ടം യുവാക്കളാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
അർദ്ധരാത്രി സമയത്ത് 7 തിരിയിട്ട് കത്തിച്ച നിലവിളക്കിന് മുന്നിൽ കുളിച്ച് തറ്റുടുത്ത് മിന്നിതിളങ്ങുന്ന കാഠാര കണ്ട് കൈമുറിച്ച് രക്തം തെട്ട്സ്വാമികൾ പ്രതിജ്ഞ എടുപ്പിക്കും- “എന്നേക്കാൾ മീതെ ഒരു ജാതിഇല്ല. എന്നെക്കാൾ കീഴെ ഒരു ജാതില്ല. ജാതിയെ ഇല്ലാതാക്കാൻ എൻ്റെ ജീവനെ ബലിയർപ്പിക്കുന്നു.” (ഈ വാചകമാണ് സഹോദരൻറെ നിയമസഭാ പ്രസംഗത്തിലും ഉള്ളത്) പഴയ കൊച്ചി, മലബാർ പ്രദേശങ്ങളിൽ ധാരാളം യൂണിറ്റുകൾ ധർമ്മഭടസംഘത്തിനുണ്ടായിരുന്നു. കൊച്ചിയിലും മലബാറിലും സഞ്ചാരസ്വാതന്ത്ര്യം നേടിയെടുക്കുവാൻ വലിയ ത്യാഗവും സേവനവുമാണ് ധർമ്മഭടസംഘം നിർവഹിച്ചത്.
ഈഴവരാദി പിന്നോക്ക ജനത ഇത് അറിഞ്ഞിരിക്കണം. 2019 നുശേഷം നിലച്ച തെച്ചികോട്ടുക്കാവ് രാമചന്ദ്രൻറെ താടിക്കു താഴെ തോട്ടി കൊണ്ടുള്ള മൂന്നു കുത്ത് എന്ന സുന്ദര ആചാരം (ആ ആചാരം മുടക്കാതിരിക്കാൻ അന്നത്തെ സുനിൽകുമാർ മന്ത്രി സഹിച്ച ത്യാഗം ചില്ലറയല്ല. ഒറ്റ രാത്രി കൊണ്ട് തെച്ചിക്കാവ് രാമചന്ദ്രനെ അരോഗദൃഢ ഗാത്രനായിത്തീർത്ത, രാമചന്ദ്രന്റെ അന്ധത എടുത്തു മാറ്റികൊടുത്ത; പൂര വിളമ്പരത്തിന് ശേഷം ലോറിയിൽ കൊണ്ടുപ്പോയി ഇറക്കി തളച്ചു കഴിഞ്ഞപ്പോൾ അന്ധത തിരിച്ചു കൊടുത്ത സുനിൽകുമാർ ആശാനും കൊല്ലത്തെ പീതാംബരൻ ആശാനെ പോലെ തന്നെ അഭിനന്ദനങ്ങൾ അർഹിക്കുന്ന മാന്യദ്ദേഹമാണെന്ന് അന്ന് തെളിയിച്ചതാണ്.) കൂടാതെ തൃപ്രയാര്‍ തേവരുടെ പൂരം ആറാട്ടുപുഴയ്ക്ക് കൊണ്ടുപോകുമ്പോള്‍, വഴിവക്കുകളില്‍ നിന്നും, സ്വന്തം പറമ്പുകളില്‍ നിന്നും, സ്വന്തം വീടുകളില്‍ നിന്നും പോലും അവര്‍ണരെ അടിച്ചോടിക്കുന്ന ഒരു ആചാരം വേറെയുമുണ്ടായിരുന്നു. ഇതിനെ നേരിടാൻ ‘ധര്‍മ്മഭടസംഘം’.തീരുമാനിച്ചു.
പൂരം പെരിങ്ങോട്ടുകര യിലെത്തിയപ്പോള്‍ അവിടെ നിലയുറപ്പിച്ചിരുന്ന ധര്‍മഭടന്‍മാര്‍ വഴിമാറാന്‍ വിസമ്മതിച്ചു. തുടര്‍ന്ന് വലിയ സംഘട്ടനമാണുണ്ടായി്, ഇരുഭാഗത്തും ചോരപൊടിയുകയും ചെയ്‌തെങ്കിലും സവര്‍ണ്ണഗുണ്ടാപ്പട തല്ലുകൊണ്ട് ഓടിയ ചരിത്രമാണത്. ചിറയ്ക്കല്‍ വെച്ച് ധര്‍മ്മഭടന്‍മാര്‍ പൂരത്തെ തടഞ്ഞ് സവര്‍ണ്ണ ഗുണ്ടാപ്പടയെ അടിച്ചോടിച്ചു. ഏനാമ്മാവ്, കൂര്‍ക്കഞ്ചേരി, പെരിങ്ങോട്ടുകര, ചിറയ്ക്കല്‍ മുതലായ സ്ഥലങ്ങളില്‍ വഴിമാറ്റാന്‍ വരുന്ന സവര്‍ണരെ കായികമായി നേരിടാന്‍ 4 ഉം 5 ഉം പേരടങ്ങുന്ന ധര്‍മ്മഭടസംഘം സ്ഥിരമായി കാവല്‍ നില്‍ക്കാനും തുടങ്ങി.
അന്ന് അടികൊണ്ട് പാഞ്ഞ സവര്‍ണ്ണഗുണ്ടാപ്പടകളുടെ പിന്‍തലമുറയാണ് ഇപ്പോൾ സംഘപരിവാര ലേബലിൽ രാം ലല്ലയും പള്ളിപ്പറമ്പിലെ രാമക്ഷേത്ര മോഡലുമൊക്കെ ഉയർത്തി തൃശൂർ പൂരപ്പറമ്പിൽ വീണ്ടും തല പൊക്കിയത്.
ഇമ്മാതിരി വര്‍ഗ്ഗീയ അശ്ലീലങ്ങള്‍ നടക്കുമ്പോള്‍ ഒരു കല്ലെടുത്തെറിയാനെങ്കിലും ത്രാണിയുള്ള ഒരുത്തനും തൃശ്ശൂരില്‍ ഉണ്ടായില്ല എന്നതാണ് ലജ്ജാകരം. പാറമേകാവിന്റെ രാംലല്ലയും തിരുവമ്പാടിയുടെ പള്ളിപ്പറമ്പിലെ രാമ ക്ഷേത്രവും കണ്ട് പുളകിതമായവരിൽ എല്ലാമഹാന്മാരും ഉണ്ടയിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. സംഭവം സോഷ്യൽമീഡിയയിൽ വിവാദമാകുന്നതുവരെ ഈ മഹാന്മാർ അതിൽ ധൃതംഗ പുളകിതരായിരുന്നു.

ഇപ്പോൾ നായൻമാരുടെ പൂരമായ തൃശ്ശൂർ പൂരത്തെ കേരളത്തിൻ്റെ സാംസ്കാരിക ആഘോഷമെന്ന് വിളിക്കുന്നു എന്നതാണ് പലരുടെയും വിഷമം. അല്ലെങ്കിൽ തന്നെ നായൻമാരുടെതല്ലാത്ത എന്തിനെയാണ് പുനരുത്ഥാന കേരളം പൊതുവെന്നും സാംസ്കാരികമെന്നും വിളിച്ചിട്ടുള്ളത്? നായൻമാരുടെ കുണ്ടികുലുക്കി കളിയായ തിരുവാതിര കളിയും മോഹിനിയാട്ടവുമൊക്കെ കേരളത്തിൻ്റെ ക്‌ളാസിക്കൽ ഡാൻസ്. നായൻമാരുടെ സദ്യ കേരളത്തിൻ്റെ തനത് സാംസ്കാരിക ഭക്ഷണം.സ്‌കൂൾ യൂത്ത് ഫെസ്റ്റിവലിൽ പോലും അതൊന്നു മാറ്റിപ്പിടിക്കാൻ പറഞ്ഞപ്പോൾ ഉണ്ടായ പുകിൽ ചില്ലറയല്ലല്ലോ? നായൻമാരുടെ സാരി കേരള സാരി, ജാതി സംവരണം പാടില്ല സാമ്പത്തീക സംവരണമാണ് വേണ്ടതെന്ന് NSS പറഞ്ഞാൽ അത് കേരളത്തിലെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പൊതു നിലപാട്. ജാതിസെൻസസ് വേണ്ടെ എന്ന് NSS പറഞ്ഞാൽ അത് കേരളത്തിൻ്റെ ഔദ്യോഗിക തീരുമാനം. ഇങ്ങനെ 12 % ത്തിൽ താഴെമാത്രം ജനസംഘ്യയുള്ള ഈ ജനവിഭാഗത്തിന്റേതല്ലാത്ത എന്തെങ്കിലും കേരളത്തിൻറെ തനതായി നാം അംഗീകരിച്ചിട്ടുണ്ടോ? തൃശൂർ പൂരം മാത്രമേ കണ്ടുള്ളോ?
അവിടെ റാം ലല്ലയും പള്ളിപ്പറമ്പിലെ രാമക്ഷേത്രവുമൊക്കെ ഉയർന്നില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ! ഇതൊക്കെ ആരെങ്കിലും ചോദ്യം ചെയ്താൽ അവര് കുത്തിത്തിരിപ്പ് ജാതിവാദി സ്വത്വവാദി ഒക്കെയാകും. ഇപ്പോൾത്തന്നെ എനിക്ക് സ്വത്വവാദി സർട്ടിഫിക്കറ്റുമായി ആരെങ്കിലുമൊക്കെ എത്താത്തിരിക്കില്ല. അതാണാവസ്ഥ. എന്നെ സ്വത്വവാദി എന്ന് വിളിക്കുന്നവർ മനസിലാക്കുക ഞാൻ ജനിച്ചത് ഒരു സവർണ്ണ ക്രിസ്ത്യൻകുടുംബത്തിലാണ്. എങ്കിലും ഉള്ളത് പറഞ്ഞാൽ ജാതിവാദിയാകും.
‘നായരിസം’ ഒരു കുട്ടിക്കളിയല്ല. ബ്രഹ്മണ്യത്തിൻറെ കാവല്‍ നായ്ക്കളായ പഴയ കാല ജീര്‍ണ്ണഅവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ ഉറങ്ങുന്ന നായരാണ് കേരളത്തിലെ ജാതി സംരക്ഷകർ. കമ്മ്യുണിസ്റ്റ് നായന്മാർ, കോൺഗ്രസ്സ് നായന്മാർ, ബി.ജെ.പി.നായന്മാർ, പിന്നെ ആർ.എസ്.പി നായന്മാർ….. എന്നിങ്ങനെ അത് നീളും. ഇപ്പോൾ യുക്തിവാദി നായന്മാർ വരെയുണ്ട്. തിരിച്ചറിയാത്ത അടിമത്തമാണ് ഏറ്റവും ഭീകരമായിട്ടുള്ളത്…..!


