ഇടുക്കി: അടിമാലിയില്‍ വയോധികയെ തലക്കടിയേറ്റ് മരിച്ചു. അടിമാലി സ്വദേശി ഫാത്തിമ കാസിം ആണ് മരിച്ചത്. തലക്കടിയേറ്റ് രക്തം വാര്‍ന്ന നിലയില്‍ മകനാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൃതദേഹത്തിന് സമീപം മുളകുപൊടി വിതറിയിട്ടുണ്ട്.


