കൊച്ചി: മാസപ്പടി കേസില്‍ സി എം എല്‍ ആര്‍ എം ഡിക്ക് തിരിച്ചടി. എം ഡി. ശശിധരന്‍ കര്‍ത്ത തിങ്കളാഴ്ച ഇ ഡി മുമ്പാകെ ഹാജരാകണം.
കേസിലെ ഇ ഡി അന്വേഷണത്തില്‍ ഇടപെടാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണം ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചതിനാല്‍ ഉദ്യോഗസ്ഥര്‍ ഹാജരാകില്ലെന്നും സമന്‍സ് മാറ്റാന്‍ കഴിയില്ലെന്നും ഇ ഡി വ്യക്തമാക്കി.
ഇ ഡി നോട്ടീസിനെതിരെ ശശിധരന്‍ കര്‍ത്ത കോടതിയെ സമീപിച്ചിരുന്നു. ഇ ഡി സമന്‍സിലെ തുടര്‍ നടപടി തടയണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോടതിയില്‍ ഹരജി നല്‍കിയത്.


