ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി ബിരേന്ദര്‍ സിങ് ബിജെപിയില്‍ നിന്നും രാജിവെച്ചു. ചൊവ്വാഴ്ച കോണ്‍ഗ്രസില്‍ ചേരുമെന്നും രാജിക്കത്ത് പാര്‍ട്ടി ദേശീയ അധ്യക്ഷന് അയച്ചതായും അദ്ദേഹം ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ബിരേന്ദറിന്റെ മകനും ഹിസാറില്‍നിന്നുള്ള ലോക്സഭാംഗവുമായിരുന്ന ബ്രിജേന്ദ്ര സിങ്, കഴിഞ്ഞ മാസം ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.ഇതിന് പിന്നാലെ ബിരേന്ദറും പാര്‍ട്ടി വിടുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബിരേന്ദറിന്റെ ഭാര്യയും ഹരിയാനയിലെ ബിജെപി എംഎല്‍എ ആയിരുന്ന പ്രേമലതയും പാര്‍ട്ടി വിട്ടിരുന്നു. നാല് പതിറ്റാണ്ടോളം കോണ്‍ഗ്രസ് അംഗമായിരുന്ന ബിരേന്ദര്‍, 2014-ലാണ് ബിജെപിയില്‍ ചേര്‍ന്നത്.


