Sat. Apr 20th, 2024

തലശ്ശേരി: വീടുവിട്ടിറങ്ങിയ 14 കാരിയെ കൂടെ കൊണ്ടു നടന്നു പീഡിപ്പിച്ച യുവാവ് തലശ്ശേരിയില്‍ പിടിയില്‍. തമിഴ്‌നാട് പളളിവാസല്‍ സ്വദേശിയാണ് പെണ്‍കുട്ടി. ഭിന്നശേഷിയുളള 14 കാരിയെ ട്രെയിനില്‍ വച്ച് പീഡിപ്പിച്ച കര്‍ണാടക സ്വദേശി അമല്‍ ബാബുവാണ് പിടിയിലായത്. തലശ്ശേരി റെയില്‍വെ സ്റ്റേഷനില്‍ പെണ്‍കുട്ടിക്കൊപ്പം കണ്ട ഇയാളെ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് പീഡന വിവരം വെളിവായത്.

നാടുവിട്ട പെണ്‍കുട്ടി അഞ്ച് ദിവസമായി പലയിടങ്ങളില്‍ ട്രെയിനില്‍ അലയുകയായിരുന്നു. ചെന്നൈയില്‍ വച്ച് അമല്‍ ബാബുവിന്റെ വലയിലായി. പിന്നീട് ട്രെയിന്‍ യാത്രയില്‍ പെണ്‍കുട്ടിയെയും കൂട്ടിയ ഇയാള്‍ യാത്രക്കിടയില്‍ പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കുട്ടി ശിശുക്ഷേമ സമിതിയുടെ സംരക്ഷണയിലാണ്.