ന്യൂഡല്‍ഹി: വ്യവസായിയും കോണ്‍ഗ്രസ് എംപിയുമായ നവീന്‍ ജിന്‍ഡല്‍ ബിജെപിയില്‍ ചേര്‍ന്നു. 2004 ലും 2009 ലും കുരുക്ഷേത്രയില്‍ നിന്നുള്ള എം പി ആയിരുന്നു നവീന്‍ ജിന്‍ഡല്‍. ബി ജെ പി യുടെ ഡല്‍ഹിയിലെ ആസ്ഥാനത്തെത്തിയാണ് നവീന്‍ ജിന്‍ഡല്‍ അംഗത്വം എടുത്തത്.
10 വര്‍ഷം കുരുക്ഷേത്രയില്‍ കോണ്‍ഗ്രസ് എംപിയായി പ്രവര്‍ത്തിച്ചു. കോണ്‍ഗ്രസ് നേതൃത്വത്തനും അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനും നന്ദി പറയുന്നു. ഇന്ന് കോണ്‍ഗ്രസിന്റെ അംഗത്വം രാജി വെക്കുന്നു. രാജിക്ക് മുമ്പ് ജിന്‍ഡല്‍ എക്‌സില്‍ കുറിച്ചു. നവീന്‍ ജിന്‍ഡല്‍ കുരുക്ഷേത്രയില്‍ ബി ജെ പി സ്ഥാനാര്‍ഥിയാകും.


